ദിനോസറുകൾക്ക് പരിണാമം സംഭവിച്ചതാണ് ഇന്നത്തെ പക്ഷികളെന്ന് പഠന റിപ്പോർട്ട്. കാക്കകൾ മുതൽ അന്റാർട്ടിക്കയിലെ പെൻഗ്വിൻ വരെ ഇതിൽ ഉൾപ്പെടുന്നു. ആർക്കിയോപ്റ്റെറിക്സ് (Archaeopteryx) എന്നറിയപ്പെടുന്ന ദിനോസറിന്റെ ഫോസിലുകൾ കണ്ടെത്തിയതാണ് ഈ നിർണായക വിലയിരുത്തലിന് പിന്നിൽ. റോയിട്ടേഴ്‌സ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.
പക്ഷികൾക്ക് സമാനമായി ആർക്കിയോപ്റ്റെറിക്‌സിന് തൂവലുകൾ, പൊള്ളയായ എല്ലുകൾ, ഇര പിടിക്കാൻ സഹായിക്കുന്ന വിധത്തിലുള്ള നഖങ്ങളും ചിറകുകളും 50 പല്ലുകളും നീളമുള്ള വാലും ഉണ്ടായിരുന്നുവെന്ന് ഗവേഷണങ്ങൾ തെളിക്കുന്നു. ഇവയൊക്കെയാണ് പക്ഷിയായി കണക്കാൻ ആവശ്യമായ മാനദണ്ഡങ്ങൾ എന്നിരിക്കേ ആർക്കിയോപ്റ്റെറിക്സ് ആദ്യകാല പക്ഷിയായിരുന്നുവെന്നു അനുമാനത്തിലാണ് ഗവേഷകർ. യൂറോപ്പിലാണ് ഫോസിൽ കണ്ടെത്തിയിരിക്കുന്നത്.
66 ദശലക്ഷം മുൻപ് ഭൂമി അടക്കിവാണിരുന്ന ദിനോസറുകൾ നിഷ്പ്രഭമായത്. ഛിന്നഗ്രഹം കൂട്ടിയിടിച്ചതാണ് ഇവ തുടച്ചുനീക്കപ്പട്ടതിന് കാരണമായി ശാസ്ത്രജ്ഞർ പറയുന്നത്. എന്നാൽ ഈ ഛിന്നഗ്രഹത്തെ പ്രതിരോധിച്ച ഒരോയൊരു കൂട്ടർ ആർക്കിയോപ്റ്റെറിക്‌സ് ആയിരുന്നുവെന്നും ഗവേഷകർ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവയുടെ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്. യൂറോപ്പിലാണ് കണ്ടെത്തിയവയിലധികവും.