എയർ ഇന്ത്യ എക്‌സപ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ വലഞ്ഞ് പ്രവാസി ഇന്ത്യക്കാരും; പ്രതിസന്ധി രൂക്ഷം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

എയർ ഇന്ത്യ എക്‌സപ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ വലഞ്ഞ് പ്രവാസി ഇന്ത്യക്കാരും; പ്രതിസന്ധി രൂക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2024, 01:26 pm IST
FacebookTwitterWhatsAppTelegram

ദുബായ്: എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സർവീസുകളെയും ബാധിക്കുന്നു. യു.എ.ഇയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള നിരവധി സർവീസുകളാണ് ഇതോടെ റദ്ദാക്കിക്കേണ്ടി വന്നത്.

ഇന്ത്യയിൽ നിന്നെത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് നാട്ടിലേക്ക് തിരിച്ചും സർവ്വീസ് നടത്തുന്നത്. പണിമുടക്ക് ആയതുകൊണ്ട് ഇവിടെ നിന്നുളള സർവ്വീസുകളും മുടങ്ങി. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രയ്‌ക്കായി എത്തിയവരിൽ പലരും അവസാന മണിക്കൂറിലാണ് വിമാനങ്ങൾ ഇല്ലെന്ന വിവരം അറിയുന്നത്.

ദുബായിൽ നിന്ന് കോഴിക്കോട്, തിരുച്ചിറപ്പള്ളി, അമൃത്സർ എന്നിവിടങ്ങളിലേക്കും ഷാർജയിൽ നിന്ന് കൊച്ചിയിലേക്കും കണ്ണൂരിലേക്കും റാസൽ ഖൈമയിൽ നിന്ന് കോഴിക്കോട്ടേക്കുമുള്ള സർവീസുകളാണ് മുടങ്ങിയത്. ഇതോടൊപ്പം അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമുള്ള സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. 30 ഓളം എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് ദിവസേന സർവീസ് നടത്തുന്നത്.

വിമാനങ്ങളില്ലാത്ത സാഹചര്യത്തിൽ നിരവധി യാത്രക്കാരാണ് പ്രതിസന്ധിയിലായത്. പലരും വിമാനത്താവളങ്ങളിലെത്തി മടങ്ങി. ഒമാൻ, സൗദി ഉൾപ്പെടെയുള്ള മറ്റ് ജിസിസി രാജ്യങ്ങളിലെ സർവീസുകളും മുടങ്ങിയിട്ടുണ്ട്. മസ്‌കറ്റിൽ നിന്ന് കണ്ണൂരിലേക്കും കൊച്ചിയിലേക്കും തിരുവന്തപുരത്തേക്കുമുള്ള സർവീസുകളാണ് റദ്ദാക്കിയത്. സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്കും ഹൈദരാബാദിലേക്കുമുള്ള സർവീസുകളും മുടങ്ങി.

യാത്ര മുടങ്ങിയവർക്ക് റീഫണ്ടോ പകരം യാത്രാ സംവിധാനമോ ഏർപ്പെടുത്തുമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ അറിയിച്ചു. നാട്ടിൽ നിന്നുള്ള സർവീസുകൾ പൂർവ്വസ്ഥിതിലായാൽ മാത്രമേ ഇന്ത്യയിലേക്കുള്ള സർവീസുകൾ സാധ്യമാകുകയുള്ളൂവെന്നും അധികൃതതർ അറിയിച്ചു.

 

Tags: gulfAir India Express Flights
ShareTweetSendShare

More News from this section

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies