ലക്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റൻ സ്ഥാനം ഇന്ത്യൻ താരം കെ.എൽ രാഹുൽ ഒഴിഞ്ഞേക്കും. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ വമ്പൻ തോൽവിക്ക് പിന്നാലെ ഗ്രൗണ്ടിൽ വച്ച് രാഹുലിനെ ടീം ഉടമ സഞ്ജീവ് ഗോയങ്ക പരസ്യമായി കടുത്ത രീതിയിൽ ശകാരിച്ചിരുന്നു.
തന്റെ ഭാഗം വിശദീകരിക്കാൻ പോലുമാകാതെ രാഹുൽ നിസാഹയനായി നിൽക്കുന്ന വീഡിയോകളും പുറത്തുവന്നു. ടീം പരിശീലകൻ ജസ്റ്റിൻ ലാംഗറെയും അദ്ദേഹം വിമർശിച്ചിരുന്നു. ഇതോടെ ഗോയങ്കയുടേത് മോശം പെരുമാറ്റമാണെന്ന് വിമർശനം ഉയർന്നു. മൈക്ക് ഹെസണും ഗ്രേം സ്മിത്തും അടക്കമുള്ള മുൻ താരങ്ങൾ സഞ്ജീവിനെതിരെ രംഗത്തുവന്നു. ആരാധകരും ലക്നൗ ഉടമയ്‌ക്കെതിരെ തിരിഞ്ഞു. ഒരു മത്സരം മാത്രം വച്ച് രാഹുൽ എന്ന താരത്തെ വിലയിരുത്തരുതെന്നും ആരാധകർ വാദിച്ചു.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം രാഹുൽ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകൾ. അവശേഷിക്കുന്ന രണ്ടു മത്സരങ്ങളിൽ ബാറ്റിംഗിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാകും തീരുമാനം. ഡൽഹിക്കെതിരായ അടുത്ത മത്സരം അഞ്ചു ദിവസത്തിന് ശേഷമാണ്. ഇതുവരെ തീരുമാനങ്ങളാെന്നും എടുത്തിട്ടില്ലെങ്കിലും ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ രാഹുൽ തീരുമാനിച്ചാൽ ടീമത് അംഗീകരിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.
After this public spat under cameras, I’m sure that KL Rahul is leaving LSG next year. Fine big money’s riding in IPL and understand the frustration as an owner but it speaks volumes about Sanjiv Goenka as a boss!!
Never do your dirty laundry in public pic.twitter.com/ilKV8UltDb
— Yo Yo Funny Singh (@moronhumor) May 8, 2024
“>