തിരുപ്പതിയെ കാവി തിലകമണിയിക്കാൻ വരപ്രസാദ് റാവു; ആത്മീയഭൂവിൽ ഇത്തവണ വമ്പൻ ട്വിസ്റ്റ്? 
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

തിരുപ്പതിയെ കാവി തിലകമണിയിക്കാൻ വരപ്രസാദ് റാവു; ആത്മീയഭൂവിൽ ഇത്തവണ വമ്പൻ ട്വിസ്റ്റ്? 

Janam Web Desk by Janam Web Desk
May 11, 2024, 09:43 pm IST
FacebookTwitterWhatsAppTelegram

വിശ്വപ്രസിദ്ധം -തിരുപ്പതി

ക്ഷേത്രങ്ങളുടെ നാടാണ് തിരുപ്പതി. തിരുപ്പതി ഭ​ഗവാനെ ദർശിച്ചാൽ ജീവിതം ധന്യമായെന്നാണ് വിശ്വാസം. ഏതൊരു ഭക്ത‌നും ജീവിതത്തിൽ ഒരിക്കലെങ്കിലും ​ദർശിക്കേണ്ട സ്ഥലങ്ങളിൽ പ്രധാനപ്പെട്ടതാണ് തിരുപ്പതി ബാലാജി ക്ഷേത്രം. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് ശ്രീ വെങ്കിടേശ്വര ഭ​ഗവാന്റെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ പേരും പെരുമയും തിരുപ്പതിയെ ലോകമെമ്പാടും ജനപ്രിയമാക്കുന്നു. തിരുപ്പതി ഭ​ഗവാനും തിരുപ്പതി ലഡുവുമൊക്കെ ലോകത്തിന്റെ ഏത് കോണിലും പ്രശസ്തവുമാണ്‌.

രാഷ്‌ട്രീയത്തിലെ തിരുപ്പതി

ആത്മീയ കാര്യങ്ങളിൽ മാത്രമല്ല, രാഷ്‌ട്രീയ കാര്യങ്ങളിലും പ്രശസ്തമാണ് തിരുപ്പതി. രാജ്യത്ത് 400-ലധികം സീറ്റുകൾ നേടുകയെന്ന ലക്ഷ്യത്തിലേക്ക് സംഭാവന നൽകാൻ തിരുപ്പതി മണ്ഡലത്തിന് സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ബിജെപി. ആത്മീയ കേന്ദ്രവും ക്ഷേത്രങ്ങളുടെ നാടുമായ തിരുപ്പതി അഭിമാനകരമായ സീറ്റായി കണക്കാപ്പെടുന്നു.

രാജ്യത്തിന്റെ വിദ്യാഭ്യാസ ഹബ്ബാണ് തിരുപ്പതി എന്ന് വിശേഷിപ്പിക്കാവുന്നതാണ്. ഏഴ് സർവകലാശാലകൾ, ഐഐടി, ഐഐഎസ്ഇആർ പോലുള്ള ദേശീയ സ്ഥാപനങ്ങൾ എന്നിവയാൽ സമ്പന്നമായ തിരുപ്പതിയിൽ ഇത്തവണ വമ്പൻ ട്വിസ്റ്റുകൾക്കാണ് സാക്ഷ്യം വഹിക്കുക.

വളരുന്ന ബിജെപി,  അപ്രസക്തമാകുന്ന കോൺ​ഗ്രസ്

ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന തിരുപ്പതിയിലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ​ഗ്രാഫെടുത്താൽ വളർച്ച പ്രാപിക്കുന്ന ബിജെപിയെ കാണാവുന്നതാണ്. ‌‌2004-ൽ‌ ബിജെപിക്ക് മൂന്ന് ലക്ഷത്തിലധികം വോട്ട് കഴിഞ്ഞിരുന്നു. എന്നാൽ 2009-ലെ തെരഞ്ഞെടുപ്പിൽ‌ കേവലം 2.04 ശതമാനം വോട്ടുകളോടെ നാലാം സ്ഥാനം മാത്രമാണ് ബിജെപിക്ക് നേടാനായതെങ്കിൽ അഞ്ച് വർഷങ്ങൾ‌ക്കിപ്പുറം ബിജെപിക്ക് മണ്ഡലത്തിലെ പ്രതിപക്ഷമാകാൻ കഴിഞ്ഞു, 42.72 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. ബിജെപി നിരന്തരം വോട്ട് വർ‌ദ്ധിപ്പിക്കുമ്പോൾ മണ്ഡലത്തിൽ കോൺ​ഗ്രസ് ക്ഷയിച്ചു എന്നുവേണമെങ്കിൽ പറയാം.

തിരുപ്പതിക്കാരുടെ ജനപ്രിയൻ

വർഷം കഴിയുന്തോറും വോട്ട് വിഹിതം വർദ്ധിപ്പിക്കുന്ന ബിജെപി ഇത്തവണയും ശക്തനും ജനപ്രിയനുമായ സ്ഥാനാർത്ഥിയെയാണ് കളത്തിലിറക്കുന്നത്. മണ്ഡലത്തിലെ നിറസാന്നിധ്യവുമായ മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥനുമായ വെലഗപ്പള്ളി വരപ്രസാദ് റാവുവാണ് ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നത്.

1983 ബാച്ചിലെ ഐഎഎസ് ഉദ്യോ​ഗസ്ഥനായിരുന്ന അദ്ദേഹം 2009-ലാണ് രാഷ്‌ട്രീയത്തിലേക്ക് ചുവടുവയ്‌ക്കുന്നത്. ജന്മനാട്ടിലെ ജനങ്ങളെ സേവിക്കുന്നതിനായി അദ്ദേ​ഹം സ്വമേധയാ വിരമിക്കുകയായിരുന്നു. 2009-ൽ പ്രജാ രാജ്യം പാർ‌ട്ടി (പിആർപി) ടിക്കറ്റിൽ മത്സരിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അദ്ദേഹം, 2019-ൽ നിയമസഭ തെരഞ്ഞെടുപ്പിൽ‌ വെഎസ്ആർസിപി പാർട്ടിയെ പ്രതിനിധീകരിച്ച് ​ഗുഡൂർ‌ മണ്ഡലത്തിന്റെ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. ജനങ്ങളിലേക്ക് ഇറങ്ങി ചെന്നുള്ള പ്രവർത്തനങ്ങളും ഐഎഎസ് ഉദ്യോ​ഗസ്ഥന്റെ മികവുമാണ് വോട്ടായി മാറിയത്.

അഞ്ച് വർ‌ഷങ്ങൾക്കിപ്പുറം 2014-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വെഎസ്ആർസിപി സ്ഥാനാർത്ഥിയായി 37,425 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം വിജയിച്ചത്. ഇതേ വർഷം ജനസേന-ടിഡിപി-ബിജെപി സഖ്യം 5,42,951വോട്ടുകളും സ്വന്തമാക്കി. മുൻ തെരഞ്ഞെടുപ്പിൽ നാലാം സ്ഥാനത്തായിരുന്ന ബിജെപി വോട്ട് വിഹിതം വർദ്ധിപ്പിക്കുന്ന സാഹചര്യമാണ് ഉണ്ടായതെങ്കിൽ കോൺ​ഗ്രസ് റിവേഴ്സ് ​ഗിയറിലായിരുന്നുവെന്നതും ശ്രദ്ധേയം. പിന്നീട് 2021-ൽ നടന്ന ഉപതെരഞ്ഞെടുപ്പിലും വോട്ട് ഉയർത്തുന്ന ബിജെപി ട്രെൻഡ് തുടർന്നു. 3.95 ശതമാനം ഉയർച്ചയാണ് അന്നേ വർഷം രേഖപ്പെടുത്തിയത്.

വൈഎസ്ആർപിയുടെ മദ്ദില ഗുരുമൂർത്തിയാണ് നിലവിലെ തിരുപ്പതി എംപി. സിറ്റിം​ഗ് എംപിക്ക് വെല്ലുവിളി ഉയർത്താനായി ജനങ്ങളുടെ നേതാവായ വരപ്രസാദ് റാവുവുമുണ്ട്. ചിന്താ മോഹനാണ് മണ്ഡലത്തിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി. ജനപ്രീതിയും സഖ്യശക്തിയും ഇത്തവണ വോട്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് ബിജെപി. സഖ്യകക്ഷികൾക്ക് മണ്ഡലത്തിൽ വൻ സ്വാധീനമുള്ളതും മണ്ഡലത്തിൽ പവൻ കല്യാണിനുള്ള സ്വാധീനവും വിജയാരവത്തിലേക്ക് എത്തിച്ചേക്കുമെന്നാണ് വിലയിരുത്തൽ. ജന്മനാടിനെ വികസന കുതിപ്പിലെത്തിക്കുമെന്ന് ആത്മീയ ന​ഗരത്തിലെ ജനങ്ങൾക്ക് അറിയാം. ആത്മീയ ടൂറിസം മേഖലയിലും അടിസ്ഥാന സൗകര്യ വികസനത്തിലും അഭൂതപൂർവ്വമായ വളർച്ചയ്‌ക്ക് ജനങ്ങൾ ആരെ തിരഞ്ഞെടുക്കുമെന്ന ആകാംക്ഷയിലാണ് രാജ്യം.

16,50,003 പേരാണ് മണ്ഡലത്തിൽ വിധിയെഴുതുന്നത്. ​ഗ്രാമീണ വോട്ടർമാരാണ് മണ്ഡലത്തിന്റെ കരുത്ത്. ഏകദേശം 1,128,602 ​ഗ്രാമവാസികളാണ്. 31.6 ശതമാനം പേരാണ് ന​ഗര വോട്ടർമാർ.

Tags: SpecialPREMIUM2024 NATIONAL ELECTIONGenral Election 2024
ShareTweetSendShare

More News from this section

ഭീകരതയുടെ ഇരകൾക്ക് കൈത്താങ്ങ്; നിയമനകത്തുകൾ കൈമാറി ജമ്മു കശ്മീർ ലെഫ്. ഗവർണർ; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭീകരതയെ മഹത്വവൽക്കരിക്കരുതെന്ന് മനോജ് സിൻഹ

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

മുസ്ലീം രാജ്യങ്ങളിൽ നിന്ന് എത്തിയത് 500 കോടി; ഹിന്ദു പെൺകുട്ടികളെ വലയിലാക്കിയാൽ മുസ്ലിം യുവാക്കൾക്ക് കൈനിറയെ പണം; ചങ്കൂർ ബാബ ATS കസ്റ്റഡിയിൽ

കൊൽക്കത്ത ക്യാമ്പസിനുള്ളിൽ മയക്കുമരുന്ന് നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; വിശദാന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു

ബിഹാറിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു; ആക്രമണം വ്യവസായിയുടെ കൊലപാതകത്തിന് ദിവസങ്ങൾക്കുള്ളിൽ

തമിഴ്നാട്ടിൽ ചരക്ക് തീവണ്ടിക്ക് തീപിടിച്ചു; 5 ബോ​ഗികൾ കത്തിയമർന്നു, നശിച്ചത് ഡീസൽ സൂക്ഷിച്ചിരുന്ന ബോ​ഗികൾ

Latest News

മലപ്പുറത്ത് കോളേജ് വിദ്യാർത്ഥിയുടെ ചിത്രം മോർഫ് ചെയ്ത് ബ്ലാക്മെയിലിം​ഗ്; മുഹമ്മദ് തസ്രീഫ് സ്കൂളിലെ സീനിയ‍ർ;  മൂന്ന് യുവാക്കൾ അറസ്റ്റിൽ

ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ്‌ കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം

ബെംഗളൂരുവിൽ നിന്ന് ഇറക്കുമതി ചെയ്ത് വില്പന; 220 ഗ്രാം എംഡിഎംഎയുമായി മൊത്തവിതരണക്കരാൻ പിടിയിൽ

തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; സുരേഷ് ഗോപിക്ക് പരാതി നൽകി കുടുംബം

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടന നേതാക്കൾ, ജീവനക്കാരുടെ സംഘടനാ നേതാക്കൾ എന്നിവര്‍ക്ക് നോട്ടീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies