ന്യൂഡൽഹി: സുസ്ഥിര ഊർജ്ജവുമായി ബന്ധപ്പെട്ട ബിരുദാനന്തര ബിരുദ കോഴ്‌സിൽ ബർമിങ്ഹാം സർവകലാശാലയുമായി കൈക്കോർത്ത് ഐഐടി മദ്രാസ്. പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷാ ഫോം ഐഐടി മദ്രാസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. ജൂൺ 26 മുതൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്കായുള്ള ഓഫർ ലെറ്ററുകൾ അയച്ചു തുടങ്ങുമെന്നും അറിയിച്ചു. താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഇനിപ്പറയുന്ന ലിങ്ക് വഴി അപേക്ഷിക്കാം – https://ge.iitm.ac.in/uob /kpØncþDuÀÖþknÌwkv/
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങൾ മറികടക്കാനുളള വിദഗ്ദരെ വാർത്തെടുക്കുകയാണ് കോഴ്‌സിന്റെ ലക്ഷ്യം. അന്താരാഷ്‌ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ഗവേഷണ ഗ്രൂപ്പിൽ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധം അവതരിപ്പിക്കാനും അവസരം ലഭിക്കും.
വിദ്യാർത്ഥികൾക്ക് ചെന്നൈയിലും ബർമിങ്ഹാമിലും പഠിക്കാൻ അവസരമുണ്ട്. ഇന്റേൺഷിപ്പിനും അവസരമുണ്ടാകും. ഒരു വർഷം ബർമിങ്ഹാം സർവകലാശാലയിൽ പ്രോജക്ട് ഉൾപ്പെടെ ചെയ്ത് പഠനം പൂർത്തിയാക്കാം. അല്ലെങ്കിൽ ആറ് മാസം ബർമിങ്ഹാമിൽ പഠനം നടത്തുകയും തുടർന്ന് ഐഐടി മദ്രാസിൽ എത്തി കോഴ്‌സ് പൂർത്തിയാക്കാനും ഗവേഷണം നടത്താനുമാണ് അവസരമുള്ളത്.















