ബോളിവുഡ് ബിഗ്ബോസ് താരവും യുട്യൂബറുമായ അബ്ദു റോസിക്കിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇതിന്റെ ചിത്രങ്ങൾ അബ്ദു റോസിക് തന്നെ പുറത്തുവിട്ടു. താജിക്കിസ്ഥാൻ ഗായകൻ ഷാർജ സ്വദേശിനിയായ അമിറയെയാണ് വധുവാക്കുന്നത്. ഏപ്രിൽ 24 ന് നടന്ന സ്വകാര്യ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ചത്.
എന്നാൽ ഇതിലൊന്നും യുവതിയുടെ മുഖം വ്യക്തമാക്കിയിട്ടില്ല. മോതിരം കൈമാറുന്ന ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. അല്ഹംദുലില്ലാഹ് എന്ന് നൽകിയ കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. കുടുംബവും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന വിവഹം ജൂലൈയിലാകും നടക്കുക.
ഫെബ്രുവരിയിൽ ദുബായിലെ ഒരു മാളിലാണ് ഇരുവരും കണ്ടുമുട്ടിയതെന്നാണ് റിപ്പോർട്ടുകൾ. യുവതിയുടെ ചിത്രങ്ങളടക്കമുള്ള മറ്റു വിവരങ്ങൾ താരം പങ്കുവച്ചിട്ടില്ല.യുട്യൂബിലും ഇൻസ്റ്റഗ്രാമിലും വലിയ ആരാധക പിന്തുണയുള്ള താരമാണ് അബ്ദു റോസിക്. ബിഗ്ബോസിൽ ഏറ്റവും ആരാധകരുണ്ടായിരുന്ന മത്സരാർത്ഥിയും അബ്ദുവായിരുന്നു.
View this post on Instagram
“>
View this post on Instagram