വടകര: പാർലിമെന്റ് തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായിരുന്ന കെ.കെ. ശൈലജയെ വിമർശിച്ച് വിവാദ പ്രസംഗം നടത്തിയ ആർ.എം.പി നേതാവിന്റെ പേരിൽ കേസെടുത്ത് പോലീസ്. മഹിളാ അസോസിയേഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറി പുഷ്പജ കൊടുത്ത പരാതിയിലാണ് നടപടി.ആർ എം പി നേതാവ് കെ എസ് ഹരിഹരനെതിരെയാണ് കേസെടുത്തത്.
സ്ത്രീത്വത്തെ അപമാനിച്ചു, സമൂഹത്തിൽ ലഹളയുണ്ടാക്കാൻ ശ്രമിച്ചു എന്ന് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട് ഐ പിസി 153, 509 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്
വടകരയില്‍ വെള്ളിയാഴ്ച യു.ഡി.എഫും ആര്‍.എം.പിയും സംഘടിപ്പിച്ച കാംപയിനിലാണ് കെ.എസ് ഹരിഹരന്‍ നടത്തിയ വിവാദ പരാമര്‍ശമാണ് കേസിനാധാരം. ഹരിഹരന്‍ പരാമര്‍ശം പിന്‍വലിച്ചു മാപ്പുപറഞ്ഞിരുന്നു .















