പൂജാപുഷ്പങ്ങള്‍ ക്രിയയുടെ ഭാഗമായി നിവേദ്യത്തിലും അര്‍പ്പിക്കേണ്ടതുണ്ട്; ദൂഷ്യവശങ്ങളുള്ള ഒരു പുഷ്പവും പൂജയ്‌ക്ക് ഉപയോഗിക്കരുത്: അഖിലകേരള തന്ത്രിസമാജം
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

പൂജാപുഷ്പങ്ങള്‍ ക്രിയയുടെ ഭാഗമായി നിവേദ്യത്തിലും അര്‍പ്പിക്കേണ്ടതുണ്ട്; ദൂഷ്യവശങ്ങളുള്ള ഒരു പുഷ്പവും പൂജയ്‌ക്ക് ഉപയോഗിക്കരുത്: അഖിലകേരള തന്ത്രിസമാജം

അരളിപ്പൂവ് പൂജക്കുപയോഗിക്കാമെന്ന ദേവസ്വം ബോര്‍ഡിന്റെ തീരുമാനം തലതിരിഞ്ഞത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2024, 02:37 pm IST
FacebookTwitterWhatsAppTelegram

അങ്കമാലി: അരളിപ്പൂവ് ക്ഷേത്രങ്ങളിൽ പൂജക്ക് ഉപയോഗിക്കാമെന്ന ദേവസ്വം ബോർഡ് തീരുമാനത്തിനെതിരെ അഖിലകേരള തന്ത്രിസമാജം രംഗത്ത്. പൂജയ്‌ക്ക് വിധിച്ചിട്ടുള്ള പരമ്പരാഗത പുഷ്പങ്ങളല്ലാതെ ദൂഷ്യവശങ്ങളുള്ള ഒരു പുഷ്പവും പൂജയ്‌ക്ക് ഉപയോഗിക്കരുതെന്ന് അഖിലകേരള തന്ത്രിസമാജം ആവശ്യപ്പെട്ടു.

ദേവസ്വത്തിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളും നിവേദ്യത്തിലും പ്രസാദത്തിലും അരളി പൂവ് ഒഴിവാക്കണമെന്നും പൂജയ്‌ക്ക് അരളി ഉപയോഗിക്കാമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞിരുന്നു.

എന്നാൽ നിവേദ്യവും പ്രസാദവും പൂജയുടെ ഭാഗമാണ്. പൂജാപുഷ്പങ്ങള്‍ ക്രിയയുടെ ഭാഗമായി നിവേദ്യത്തിലും അര്‍പ്പിക്കേണ്ടതുണ്ട്. ഭക്തര്‍ക്ക് പ്രസാദമായി നല്‌കേണ്ടത് പൂജയുടെ നിര്‍മാല്യ പുഷ്പങ്ങളാണ്. പൂജയുടെ അടിസ്ഥാന വിഷയങ്ങള്‍ പോലും മനസിലാക്കാതെയാണ് ദേവസ്വം ബോര്‍ഡുകള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്ന് ജനറല്‍ സെക്രട്ടറി പുടയൂര്‍ ജയനാരായണന്‍ നമ്പൂതിരിപ്പാട് പ്രസ്താവനയില്‍ പറഞ്ഞു.അതിനാൽ ക്ഷേത്രങ്ങളില്‍ പൂജയ്‌ക്ക് അരളിപ്പൂവ് എടുക്കാമെന്നും, എന്നാല്‍ പ്രസാദത്തിലോ നിവേദ്യത്തിലോ ഉപയോഗിക്കരുതെന്നുമുള്ള വിവിധ ദേവസ്വം ബോര്‍ഡുകളുടെ തീരുമാനം തലതിരിഞ്ഞതെന്നേ കണക്കാക്കാനാവൂ.

ഇക്കാര്യത്തില്‍ തന്ത്രിമാരുടെ അഭിപ്രായം തേടിയിട്ടില്ല. പൂജാവിഷയങ്ങളില്‍ തീരുമാനങ്ങള്‍ വേണ്ടിവരുമ്പോള്‍ ക്ഷേത്രാചാര്യന്മാരുടെ അഭിപ്രായം കേള്‍ക്കാത്തതാണ് ഇത്തരം അപാകതകള്‍ക്ക് കാരണം. അന്യസംസ്ഥാനങ്ങളില്‍നിന്ന് വരുന്ന പുഷ്പങ്ങള്‍ക്കു പകരം ഓരോ ക്ഷേത്രങ്ങളിലും പൂജാപുഷ്പ തോട്ടങ്ങളുണ്ടാക്കാനും, സംരക്ഷിക്കാനും ദേവസ്വം ബോര്‍ഡുകള്‍ തയാറാകണം. നേരത്തെ വേനല്‍ചൂട് കണക്കിലെടുത്ത് പൂജ, ശീവേലി മുതലായവയുടെ സമയക്രമം മാറ്റുന്ന ഘട്ടത്തിലും തന്ത്രിമാരോട് ആലോചിച്ചില്ല. സ്വകാര്യ ദേവസ്വങ്ങള്‍ പൂജാ സംബന്ധിയായ ഏതൊരു വിഷയങ്ങള്‍ക്കും തന്ത്രിമാരുടെ അഭിപ്രായം തേടാറുണ്ട്. എന്നാല്‍ ദേവസ്വം ബോര്‍ഡുകള്‍ വിമുഖത കാട്ടുന്നത് ആചാരങ്ങളുടെ അടിസ്ഥാന കാര്യങ്ങളില്‍ പല ആശയക്കുഴപ്പങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ വേഴപ്പറമ്പ് ഈശാനന്‍ നമ്പൂതിരിപ്പാട്, വൈസ് പ്രസിഡന്റ് എ.എ. ഭട്ടതിരിപ്പാട്, ജനറല്‍ സെക്രട്ടറി പുടയൂര്‍ ജയനാരായണന്‍ നമ്പൂതിരിപ്പാട്, ജോയിന്റ് സെക്രട്ടറി സൂര്യകാലടി പരമേശ്വരന്‍ ഭട്ടതിരിപ്പാട്, ദിലീപ് വാഴുന്നവര്‍, ചേന്നാസ് വിഷ്ണു നമ്പൂതിരിപ്പാട് എന്നിവര്‍ സംസാരിച്ചു.

അരളിച്ചെടിയുടെ പൂവ് കഴിച്ച ഹരിപ്പാട് സ്വദേശിനിയായ യുവതി മരിച്ച സംഭവത്തിന് പിന്നാലെയാണ് വിഷയം വലിയ ചർച്ചയായത്. പത്തനംതിട്ടയിൽ അരളിച്ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തതും വാർത്തയായി. തുടർന്നാണ് അരളിയിലെ വിഷാംശം ചർച്ചയായതും ശാസ്ത്രീയ പരിശോധനകളിലേക്കും പരിഹാരങ്ങളിലേക്കും നീങ്ങിയതും. വന ഗവേഷണ കേന്ദ്രം അരളിയിലെ വിഷത്തെ കുറിച്ച് സ്ഥിരീകരണം നടത്തിയിരുന്നു.

Tags: Arali Flower
ShareTweetSendShare

More News from this section

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബു​ദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സി​ഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

Latest News

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

നടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല; തമാശയ്‌ക്ക് ചോദിച്ചതാണ്: ഗൗരി കിഷനെതിരെ ബോഡി ഷെയിമിം​ഗ് നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് യുട്യൂബർ

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies