യുവഗായകരായ വിധുപ്രതാപിനും സന്നിധാനന്ദനുമെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ അധിക്ഷേപ പരാമർശം. വൃത്തികെട്ട കോമാളി വേഷമാണെന്നും പെട്ടെന്ന് ആരും കണ്ടാൽ പേടിച്ച് പോകും അറപ്പുണ്ടാക്കുന്നു എന്നിങ്ങനെ പോകുന്നു പരാമർശം. ഉഷാ കുമാരിയെന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ സന്നിധാനന്ദന്റെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ആൺകുട്ടികളെ ആണായിട്ടും പെൺകുട്ടികളെ പെൺകുട്ടിയായിട്ടും തന്നെ വളർത്തണം. വിധുപ്രതാപിനെ പോലെയും സന്നിധാനന്ദനെ പോലെയും മുടി നീട്ടി കോമാളിയായി ജീവിച്ചു തീർക്കാൻ ഉള്ളതല്ല ജീവിതം. ടോപ്സിംഗറിൽ പാടുന്ന കുട്ടിയായിരുന്നു. ഇപ്പോൾ അവരെ കണ്ടാൽ ആരെ കൺഫ്യൂഷനാകും. ഇവർക്ക് പിതാവ് ഇല്ലേയെന്നും നാളെ ഇവരെ ചാന്തുപൊട്ട് എന്ന് വിളിക്കാൻ വഴിയൊരുക്കി കൊടുക്കുകയാണ് അമ്മമാർ എന്നാണ് പോസ്റ്റിൽ പറയുന്നത്.
പോസ്റ്റ് വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഗായകരെ പിന്തുണച്ച് ഗാന രചയിതാവ് ഹരിനാരായണൻ രംഗത്ത് വന്നു. ഏറ്റു തഴമ്പിച്ച അവഗണനകളാണ് അവന്റെ ഇന്ധനമെന്നും മുടിയഴിച്ചിട്ട് തന്നെ അവൻ ഇനിയും പാടിക്കൊണ്ടേയിരിക്കുമെന്നും ഒപ്പമുണ്ടെന്നും ഹരിനാരായണൻ കൂട്ടിച്ചേർത്തു.















