മാതൃദിനത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് രാജ്യസഭ എംപിയും എഴുത്തുകാരിയുമായ സുധാമൂർത്തി. ഭർത്താവും ഇൻഫോസിസ് സ്ഥാപകനുമായ നാരായണ മൂർത്തി, മക്കളായ അക്ഷത, രോഹൻ എന്നിവർക്കോപ്പമുള്ള പഴയ ചിത്രവും സുധ മൂർത്തി കുറിപ്പിനൊപ്പം പങ്കുവെച്ചു. തന്റെ കുട്ടികളാണ് തന്റെ ഏറ്റവും വലിയ അനുഗ്രഹമെന്ന് അവർ പറഞ്ഞു.
” എന്റെ മക്കളായ അക്ഷതയും രോഹനും എന്റെ ഏറ്റവും വലിയ അനുഗ്രഹമാണ്. അവരിൽ ശരിയായ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിലാണ് ഞാൻ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്, എന്റെ മാതൃത്വത്തിൽ എനിക്ക് ആത്മനിർവൃതിയുണ്ട്”, സുധാ മൂർത്തി എക്‌സിൽ കുറിച്ചു.
Motherhood has been very rewarding for me. My kids, Akshata and Rohan, are my greatest blessings. Instilling the right values in them is what I have always focused on. pic.twitter.com/2otsnzwZFV
— Smt. Sudha Murty (@SmtSudhaMurty) May 12, 2024
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യയാണ് സുധാ മൂർത്തിയുടെ മകൾ അക്ഷത മൂർത്തി. ബെംഗളൂരുവിൽ സ്ഥിരതാമസമായ മകൻ രോഹൻ മൂർത്തി ഹാർവാർഡിലെ പഠനത്തിന് ശേഷം സോറോക്കോ എന്ന പേരിൽ കമ്പനി ആരംഭിച്ചു.
73 കാരിയായ സുധാ മൂർത്തി മാർച്ച് മാസത്തിലാണ് രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടത്. മാതൃഭാഷയായ കന്നഡയിലാണ് അവർ സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിൽ പങ്കെടുക്കാൻ നാരായണ മൂർത്തിയും എത്തിയിരുന്നു.ഇൻഫോസിസ് ഫൗണ്ടേഷന്റെ ചെയർപേഴ്‌സണായും സുധാ മൂർത്തി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാമൂഹത്തിന് നൽകിയ സംഭാവനകൾ മുൻ നിർത്തി പത്മശ്രീ, പത്മഭൂഷൺ എന്നിവ നൽകി രാജ്യം സ്ത്രീത്വത്തെ ആദരിച്ചിട്ടുണ്ട്.















