സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്ന സാഹചര്യമാണ് നിലവിൽ. വാട്ടർ അതോറിറ്റി ശുചീകരിക്കാത്ത വെള്ളം വിതരണം ചെയ്തതിനെ തുടർന്ന് എറണാകുളത്തെ വേങ്ങൂർ പഞ്ചായത്തിലെ 180 പേർക്കാണ് മഞ്ഞപ്പിത്തം പിടിപ്പെട്ടത്. രോഗം ബാധിച്ച് രണ്ട് പേർ മരണപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ മുൻകരുതലുകൾ പാലിക്കണമെന്നും ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വൈദ്യസഹായം തേടാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
നഖത്തിലും, കണ്ണുകളിലും കാണപ്പെടുന്ന മഞ്ഞനിറം, ഛർദ്ദി, വയറിളക്കം, ക്ഷീണം, പനി തുടങ്ങിയവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാന ലക്ഷണങ്ങൾ. കുടിവെള്ളത്തിലൂടെയാണ് മഞ്ഞപ്പിത്തം വേഗത്തിൽ പകരുന്നത്. ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വൈദ്യസഹായം തേടണം.
പാലിക്കേണ്ട മുൻകരുതലുകൾ
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക.
മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുക.
ഐസ്- ക്രീം, ശീതള പാനീയങ്ങൾ എന്നിവ പരമാവധി ഒഴിവാക്കുക
വേഗത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങൽ കഴിക്കാൻ ശ്രദ്ധിക്കുക
കൈകൾ വൃത്തിയായി കഴുകിയതിന് ശേഷം മാത്രം ആഹാരങ്ങൾ കഴിക്കുക.