എറണാകുളം: കുസാറ്റിൽ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പൊലീസുകാരനെതിരെ കേസ്. അനന്തൻ ഉണ്ണി എന്ന ഉദ്യോഗസ്ഥനാണ് രാവിലെ റോഡരികിൽ നിന്ന വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയത്. ഇയാൾ കളമശ്ശേരി എ ആർ ക്യാമ്പിലെ പൊലീസുകാരനാണ്.
സമീപത്തെ സിസിടിവി ക്യാമറകളിൽ ഇയാളുടെ മുഖം വ്യക്തമായി പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഉദ്യോഗസ്ഥാനാണെന്ന് തിരിച്ചറിഞ്ഞത്.
അതേസമയം പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട് സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നതായി വിദ്യാർത്ഥിനി വെളിപ്പെടുത്തി. നിലപാടിൽ ഉറച്ച് നിന്നതോടെയാണ് പൊലീസ് കേസെടുക്കാൻ തയ്യാറായതെന്നും പെൺകുട്ടി പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ ജാമ്യത്തിൽ വിട്ടു.