ബോളിവുഡിലെ മുതിർന്ന കപ്പിളായ സെയ്ഫ് അലിഖാനും കരീന കപൂറും വേർപിരിയുവെന്ന സൂചനകളുമായി ദേശീയ മാദ്ധ്യമങ്ങൾ. നടൻ ഭാര്യയുടെ പേര് കൈയിൽ ടാറ്റു ചെയ്തിരുന്നു. ഇപ്പോൾ പുറത്തുവന്ന ചിത്രത്തിൽ കൈ തണ്ടയിൽ കരീന എന്ന് ഹിന്ദിയിൽ പതിച്ചിരുന്ന ടാറ്റു ശിവന്റെ ത്രിശൂലമായി രൂപമാറ്റം വരുത്തിയിട്ടുണ്ട്. ഇതാണ് വാർത്തകൾക്ക് ആധാരം.
മുംബൈ വിമാനത്താവളത്തിൽ നിന്ന് പകർത്തിയ ചിത്രമാണ് പുറത്തുവന്നത്. ഇത് പുതിയ ചിത്രത്തിന് വേണ്ടി ചെയ്തതാണെന്ന് ഒരു വിഭാഗം ആരാധകരും വാദിക്കുന്നുണ്ട്. എന്തായാലും നടനോ അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളോ ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല .സാധാരണ ഷൂട്ടിംഗിനായി ഈ ടാറ്റു താത്കാലികമായി കവർ ചെയ്യുകയാണ് നടന്റെ പതിവ്. രൂപ മാറ്റം വരുത്തുന്നത് ആദ്യമെന്നാണ് ആരാധകരുടെ പ്രതികരണം.
2008ലാണ് നടൻ കരീനയുടെ പേര് ഇടതു കൈ തണ്ടയിൽ ടാറ്റു ചെയ്യുന്നത്. ദീർഘ കാലത്തെ പ്രണയത്തിനൊടുവിൽ 2012ലാണ് ഇരുവരും വിവാഹിതരാവുന്നത്. ദമ്പതികൾക്ക് തൈമൂർ അലിഖാൻ ജഹാംഗീർ അലി ഖാൻ എന്ന് പേരുള്ള രണ്ടു മക്കളുമുണ്ട്. നടന്റെ രണ്ടാം വിവാഹമായിരുന്നു ഇത്.