വഡോദര: ഗുജറാത്തിലെ നർമ്മദാ നദിയിൽ കുളിക്കാനിറങ്ങിയ 7 പേർ മുങ്ങി മരിച്ചു. എല്ലാവരും ഒരേ കുടുംബത്തിൽ നിന്നുള്ളവരായിരുന്നു.വഡോദരയിൽ നിന്ന് മാറി 60 കിലോമീറ്റർ അകലെ പൊയ്ച്ച പ്രദേശത്ത് ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.എട്ടുപേർ അപകടത്തിൽ പെട്ടിരുന്നെങ്കിലും ഒരാളെ പ്രാദേശിക മുങ്ങൽ വിദഗ്‌ധർ രക്ഷപ്പെടുത്തിയിരുന്നു.
അമ്റേലി സ്വദേശികളായ ഭരത് ബൽദാനിയ (45), അർണവ് ബൽദാനിയ (12), മൈത്രിയ ബൽദാനിയ (15), വ്രാജ് ബൽദാനിയ(11), ആര്യൻ ജിൻഹാല(7), ഭാർഗവ് ഹാദിയ(15), ഭവേഷ് ഹാദിയ(15 ) എന്നിവരാണ് മുങ്ങിമരിച്ചത്.
അപകടത്തിലായവരെ രക്ഷിക്കുന്നതിനായി ദേശീയ ദുരന്തനിവാരണ സേനയുടെയും അഗ്‌നിശമന സേനാംഗങ്ങളുടെയും നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.















