അത്യന്തം സങ്കീർണമായ ഒരു ശസ്ത്രക്രിയയിലൂടെ വയോധികന്റെ അന്നനാളത്തിൽ കുടുങ്ങിയ മട്ടന്റെ എല്ല് പുറത്തെടുത്തു. ഹൈദരാബാദിലാണ് സംഭവം. ഒന്നരമാസത്തോളമായി ഈ അസ്വസ്ഥതയുമായാണ് വയോധികൻ കഴിഞ്ഞത്. താെണ്ടയിൽ കുടുങ്ങിയിരുന്ന അസ്ഥി അന്നനാളത്തിൽ അൾസറുകളുമുണ്ടാക്കിയിരുന്നു.
എൻഡോസ്കോപ്പി വഴിയാണ് മൂന്നര സെൻ്റി മീറ്റർ വലിപ്പമുള്ള എല്ല് ഡോക്ടർമാർ പുറത്തെടുത്തത്. എൽബി നഗറിലെ കമിനേനി ആശുപത്രിയിലാണ് 66-കാരൻ ചികിത്സ തേടിയത്. താെണ്ടയുടെ താഴ് ഭാഗത്താണ് എല്ല് കുടുങ്ങിയത്. പല്ലുകൾ കൊഴിഞ്ഞു പോയതിനാൽ വൃദ്ധന് ആഹാരം കഴിക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു.
നെഞ്ച് വേദനയെ തുടർന്ന് വില്ലേജിലെ ആശുപത്രിയിൽ പോയെങ്കിലും ഗ്യാസ് ട്രബിൾ എന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. വേദന കൂടിതയതോടെ വിശദമായ പരിശോധനയ്‌ക്ക് വയോധികൻ വിധേയനായി. ഇതിൽ അന്നനാളത്തിൽ എല്ല് കുടുങ്ങിയ കാര്യം കണ്ടെത്തുകയായിരുന്നു. വ്രണങ്ങളുണ്ടെന്ന് ബോധ്യമായതോടെ അസ്ഥി പുറത്തെടുക്കാൻ ശസ്ത്രക്രിയ നിർദേശിക്കുകയായിരുന്നു ഡോക്ടർമാർ.















