തിരുവനന്തപുരം: ജനം സൗഹൃദവേദി കൾച്ചറൽ ആന്‍ഡ് ചാരിറ്റബിൾ ട്രസ്റ്റിന്‍റെ സി.ഇ.ഒ ആയി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിയെ നിയമിച്ചു. ജനം ടിവി എക്സിക്യൂട്ടീവ് ചെയർമാൻ ജി. സുരേഷ് കുമാർ നിയമന ഉത്തരവ് നൽകി. ചടങ്ങിൽ ജനം ടിവി ഡയറക്ടറും സൗഹൃദവേദി മാനേജിംഗ് ട്രസ്റ്റിയുമായ സജീവൻ, ജനം ടിവി ഡയറക്ടർ എസ്.ജെ.ആർ കുമാർ എന്നിവരും സന്നിഹിതരായിരുന്നു.
ജനം ടിവിയുടെഅഭ്യുദയകാംക്ഷികളും പ്രേക്ഷകരും ചേർന്ന് 2018 ൽ തുടങ്ങിയ കൂട്ടായ്മയാണ് ജനം സൗഹൃദവേദി. ജനം ടിവിയെ കൂടുതൽ ആൾക്കാരിലേക്ക് എത്തിക്കുക, കൂടുതൽ പ്രാദേശികവും ജനോപകാരപ്രദവുമായ വാർത്തകൾ കണ്ടെത്താൻ ജനം വാർത്താ സംഘത്തെ സഹായിക്കുക, ഇതിനായി രാജ്യത്തിനകത്തും പുറത്തും സൗഹൃദവേദിയുടെ ചാപ്റ്ററുകൾ തുടങ്ങുക, അവശതയും ദുരിതവും ചൂഷണവും അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് സഹായം എത്തിക്കുക, പുതിയ കാലത്തിന്‍റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ പര്യാപ്തമായ തരത്തിൽ മാധ്യമ പ്രവർത്തകർക്ക് പരിശീലനം നൽകാനുള്ള സംരംഭം ആരംഭിക്കുക എന്നിവയൊക്കെയാണ് ജനം സൗഹൃദവേദി ഏറ്റെടുത്ത് നടത്തുന്ന പ്രവർത്തനങ്ങൾ.















