എറണാകുളം: നടൻ മാത്യു തോമസിന്റെ കുടുംബം സഞ്ചരിച്ചിരുന്ന ജീപ്പ് മറിഞ്ഞ് ബന്ധു മരിച്ചു. മാമല തുരുത്തി സ്വദേശി ബീന ഡാനിയേൽ (61) ആണ് മരിച്ചത്. നിർമ്മാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. ശാസ്താംമുകളിലെ ദേശീയ പാതയിലാണ് സംഭവം.
ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. സംഭവത്തിൽ ബീനയുടെ ഭർത്താവ് സാജു, മാത്യുവിന്റെ മാതാപിതാക്കളായ ബിജു, സൂസൻ എന്നിവർക്കും പരിക്കേറ്റിരുന്നു. മാത്യുവിന്റെ സഹോദരൻ ജോൺ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു കുടുംബം. തിരുവാങ്കുളം ശാസ്താംമുകളിൽ വെച്ച് ദേശീയപാതയിൽ നിർമാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിയുകയായിരുന്നു.















