ന്യൂഡൽഹി: രാജ്യത്തിന്റെ നഗര പ്രദേശങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് കുറയുന്നു. നാഷണൽ സാമ്പിൾ സർവേയുടെ കണക്ക് പ്രകാരം തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമായാണ് കുറഞ്ഞത്. 6.8 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായി കുറഞ്ഞുവെന്ന് സർവേയിൽ വ്യക്തമാകുന്നു. ജനുവരി-മാർച്ച് കാലയളവിലെ കണക്കുകളെ അപേക്ഷിച്ച് തൊഴിലില്ലായ്മ നിരക്ക് ഒരു ശതമാനമാണ് കുറഞ്ഞിരിക്കുന്നത്.
മാർച്ചിൽ തൊഴിലില്ലായ്മ നിരക്ക് 6.8 ശതമാനമായിരുന്നു. 2023 കാലത്ത് ഇത് 6.6 ശതമാനവും 2023 ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ 6.5 ശതമാനവുമാണ് തൊഴിലില്ലായമ നിരക്ക് രേഖപ്പെടുത്തിയത്. ഭാരതം വികസിത രാജ്യമാകുന്നതിനുള്ള ആദ്യ ചുവടുവെയ്പ്പാണിതെന്ന് സർവേയിൽ നിന്നും വ്യക്തമാണ്.
നഗരത്തിൽ താമസിക്കുന്ന സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്കിലും കുറവാണുള്ളത്. 8.5 ശതമാനമായാണ് കുറഞ്ഞത്. ഒരു വർഷം മുമ്പ് ഇത് 9.2 ശതമാനമായിരുന്നു. 2023 ഏപ്രിൽ-ജൂൺ മാസത്തിൽ 9.1 ശതമാനവും 2023 ജൂലൈ-സെപ്റ്റംബർ മാസം 8.6 ശതമാനവുമാണ് രേഖപ്പെടുത്തിയത്. 2023 ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ ഇത് 8.6 ശതമാനവുമായിരുന്നു.















