കണ്ണൂർ: മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതിൽ പ്രതിഷേധവുമായി യാത്രക്കാർ. മുൻകൂട്ടി അറിയിപ്പില്ലാതെയാണ് വ്യാഴാഴ്ച സർവ്വീസ് റദ്ദാക്കിയത്. ഇന്ന് രാവിലെ 9.30-ന് കണ്ണൂരിൽ നിന്നും അബുദാബിയിലേക്ക് പോകേണ്ടിയിരുന്ന സർവ്വീസ് റദ്ദാക്കിയതിനെ തുടർന്നാണ് യാത്രക്കാർ പ്രതിഷേധം നടത്തിയത്.
എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങൾ കൂടി റദ്ദാക്കിയിട്ടുണ്ട്. ഉച്ചക്ക് 1.30-നുള്ള ഷാർജ- കണ്ണൂർ സർവീസ്, വൈകുന്നേരം 6.20 ന് പുറപ്പെടേണ്ടിയിരുന്ന അബുദാബി – കണ്ണൂർ സർവീസ് എന്നിവയാണ് നിലവിൽ റദ്ദാക്കിയിരിക്കുന്നത്. കണ്ണൂരിൽ നിന്നും ബഹ്റൈനിലേക്ക് പോകേണ്ടിയിരുന്ന സർവ്വീസ് രണ്ട് മണിക്കൂർ വൈകുമെന്നും അറിയിച്ചിട്ടുണ്ട്.















