പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കണ്ടാൽ തിരിച്ചറിയാനാകാത്ത വിധം പ്രായമായ രീതിയിലുള്ള ഇമ്രാൻ എന്ന് തോന്നിക്കുന്ന ഒരാളെയാണ് വീഡിയോയിൽ കാണുന്നത്. ഹെയർ ഡൈയും മേക്കപ്പുമില്ലാതെ മുൻ പാകിസ്താൻ പ്രധാനമന്ത്രി എന്ന അടിക്കുറിപ്പോടെയാണ് വീഡിയോയും ചിത്രങ്ങളും പ്രചരിക്കുന്നത്.
വീഡിയോയുടെ ആധികാരികത പലരും ചോദ്യം ചെയ്യുന്നുണ്ട്. കസേരയിൽ രണ്ടുപേർക്കാെപ്പം ഇരുന്ന് സംസാരിക്കുന്നതാണ് വീഡിയോ. മേക്കപ്പില്ലാതെ 71-കാരനെ തിരിച്ചറിയാനാകുന്നില്ലെന്ന് പലരും കമൻ്റുകളും പങ്കുവയ്‌ക്കന്നുണ്ട്. എന്നാൽ ഇത് ഡീപ് ഫേക്ക് വീഡിയോ എന്നാണ് ഇമ്രാൻ അനുകൂലികൾ പറയുന്നത്. എന്തായാലും ഔദ്യോഗികമായി ഇത് ഇമ്രാൻ ആണെന്ന സ്ഥിരീകരണമൊന്നുമില്ല.
അതേസമയം അഴിമതി കേസിൽ ജയിലിൽ കിടക്കുന്ന പാക് മുൻ പ്രധാനമന്ത്രിക്ക് റിയൽ എസ്റ്റേറ്റ് അഴിമതി കേസിൽ ഇസ്ലാമാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. നിരവധി കേസുകളുള്ളതിനാൽ ഇമ്രാൻ ഖാന് ജയിൽ മോചനം സാധ്യമല്ല. മറ്റൊരു കേസിന്റെ വിചാരണയ്‌ക്കായി ഇന്നലെ സുപ്രീം കോടതിക്ക് മുന്നിൽ വീഡിയോ കോൺഫറസിംഗ് വഴി അദ്ദേഹം ഹാജരായിരുന്നു.
Former Pakistan PM Imran Khan without makeup & hair dye. 🤣 pic.twitter.com/gLhfXFtE4K
— THE UNKNOWN MAN (@Unknown39373Man) May 15, 2024
“>















