എറണാകുളം: വിശ്വസംവാദ കേന്ദ്രം ഏര്‍പ്പെടുത്തിയ പ്രൊഫ.എം.പി.മന്മഥന്‍ സ്മാരക പുരസ്‌കാരത്തിന് മാതൃഭൂമി ലേഖകൻ വി.പി. ശ്രീലൻ അര്‍ഹനായി. “കപ്പലേറുമോ വല്ലാർപാടം സ്വപ്‌നം” എന്ന പേരില്‍ കൊട്ടിഘോഷിച്ച ഒരു പദ്ധതിയുടെ നടത്തിപ്പിലെ പാളിച്ചകൾ തുറന്നുകാട്ടുന്ന ഫീച്ചറിനാണ് പുരസ്‌കാരം.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എം. രാജശേഖരപണിക്കര്‍, ഡൊമിനിക് ജോസഫ്, മുരളി പാറപ്പുറം എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 15,000 രൂപയും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ഈ മാസം 26ന് രാവിലെ 10 മണിക്ക് എറണാകുളം ടിഡിഎം നർമദ ഹാളിൽ സംഘടിപ്പിക്കുന്ന നാരദജയന്തി ആഘോഷത്തില്‍ പുരസ്‌കാരം സമ്മാനിക്കും.















