ലോകസുന്ദരിമാർ എന്നു കേൾക്കുമ്പോൾ തന്നെ ഏതൊരു ഇന്ത്യക്കാരന്റെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് നടി ഐശ്വര്യ റായിയുടെ മുഖമായിരിക്കും. ഇത്തവണത്തെ കാൻ ഫെസ്റ്റിവലിന് എത്തിയ താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
ഐശ്വര്യയുടെ കയ്യിന് പരിക്കേറ്റിട്ടുണ്ട്. എന്നിരുന്നിലും പരിക്കിനെ വകവയ്‌ക്കാതെ കറുത്ത ഗൗണിൽ മിന്നിത്തിളങ്ങുന്ന താരത്തിന്റെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കാൻ ഫെസ്റ്റിവൽ 2024ലെ ലുക്കിനായി താരം തിരഞ്ഞെടുത്തത് ബ്ലാക്ക്&?ഗോൾഡൻ ഗൗണാണ്. ഇതിന് പഫ്ഡ് സ്ലീവ്സാണ് കൊടുത്തിരിക്കുന്നത്. ഫാൽഗുനിയും ഷൈൻ പീകോക്കും ചേർന്നൊരുക്കിയ വസ്ത്രത്തിൽ വെള്ള നിറത്തിലുള്ള സിൽക്ക് തുണിയിൽ ഗോൾഡൻ പൂക്കൾ വച്ചുകൊണ്ടുള്ള ഡിസൈനും നൽകിയിട്ടുണ്ട്.
ലളിതമായ മേയ്‌ക്കപ്പാണ് താരം ചെയ്തിരുന്നത്. ഗോൾഡൻ നിറത്തിലുള്ള വലിയ കമ്മലുകളും ഒരു മോതിരവും മാത്രമായിരുന്നു ആഭരണങ്ങൾ. ‘ഐ’ മേയ്‌ക്കപ്പിനാണ് പ്രാധാന്യം നൽകിയിരുന്നത്. സ്മോക്കി ഐ മേയ്‌ക്കപ്പും ചുണ്ടിന് അനുയോജ്യമായ ലിപ്സ്റ്റിക്കും ചേർന്നപ്പോൾ കാൻ ഫെസ്റ്റിവലിലെ ചുവന്ന പരവതാനിയിലൂടെ നടന്ന ഐശ്വര്യ ഏവരുടെയും ശ്രദ്ധയാകർഷിച്ചു.
ചിത്രങ്ങൾ കാണാം..