തൃശൂർ : കുപ്രസിദ്ധ കുറ്റവാളി ബലമുരുകൻ പോലീസിനെ വെട്ടിച്ച് രക്ഷപെട്ടു. വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിൽ പരിസരത്തു നിന്നുമാണ് പ്രതി ഓടി രക്ഷപ്പെട്ടത് . നിരവധി മോഷണ കേസുകളിലെ പ്രതിയായ തമിഴ്നാട് ആലംങ്കുളം സ്വദേശി ബാലമുരുകൻ ആണ് രക്ഷപ്പെട്ടത്.
കോടതിയിൽ ഹാജരാക്കി തിരികെ ജയിലിലേക്ക് കൊണ്ടുവന്നപ്പോഴാണ് സംഭവം. തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്
ബാലമുരുകനെ തമിഴ്‌നാട്ടിലെ കോടതിയില്‍ ഹാജരാക്കി വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ എത്തിച്ചതായിരുന്നു. ജയിലിന്റെ പരിസരത്ത് വച്ച് തമിഴ്‌നാട് പൊലീസിനെ തള്ളിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നു . വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിയോടെയായിരുന്നു സംഭവം. പൊലീസുകാര്‍ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല.
കേരളത്തിലെയും തമിഴ്നാട്ടിലെയും കൊലപാതകം ഉൾപ്പെടെ 53 കേസുകളിൽ പ്രതിയാണ് രക്ഷപെട്ടയാൾ. ഇതില്‍ അഞ്ചെണ്ണം കൊലപാതക കേസുകളാണ് പോലീസിനെ ആക്രമിച്ച് ബലമുരുകൻ നേരത്തെയും ജയിൽ ചാടിയിട്ടുണ്ട്.ബനിയനും മുണ്ടും ആണ് രക്ഷപ്പെടുമ്പോൾ ധരിച്ചിരുന്നത്.















