ന്യൂഡൽഹി: അമേഠിയിൽ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി കിഷോരിലാൽ ശർമ്മ. കഴിഞ്ഞ തവണ രാഹുലിനെ പരാജയപ്പെടുത്തിയ ബിജെപിയുടെ സിറ്റിംഗ് എംപി സ്മൃതി ഇറാനിയാണ് കിഷോരിലാൽ ശർമ്മയുടെ എതിരാളി.
തോൽക്കാൻ വേണ്ടിയല്ല താൻ മത്സരിക്കുന്നതെന്ന് ആയിരുന്നു എഎൻഐയ്‌ക്ക് നൽകിയ അഭിമുഖത്തിൽ കിഷോരിലാൽ ശർമ്മയുടെ പ്രതികരണം. ഇൻഡി സഖ്യത്തിൽ തനിക്ക് പൂർണവിശ്വാസമുണ്ടെന്നും ശർമ്മ പറഞ്ഞു. ‘ഞാൻ പാർട്ടിയുടെ സൈനികനാണ്, അതുകൊണ്ടു തന്നെ പാർട്ടി തീരുമാനം അനുസരിക്കുന്നു.
റായ്ബറേലിയും അമേഠിയും ഗാന്ധി കുടുംബത്തിന്റെ മണ്ഡലങ്ങളാണ്. അതുകൊണ്ട് രാഹുൽ റായ്ബറേലിയിൽ മത്സരിക്കുന്നു, ഞാൻ ഇവിടെ നിന്ന് മത്സരിക്കുന്നു, കിഷോരിലാൽ ശർമ്മ കൂട്ടിച്ചേർത്തു.
അമേഠിയിൽ വീണ്ടും മത്സരിക്കാൻ രാഹുലിനെ ബിജെപി വെല്ലുവിളിച്ചിരുന്നു. എന്നാൽ അവസാന നിമിഷം രാഹുൽ റായ്ബറേലിയിലേക്ക് മാറുകയായിരുന്നു. പിന്നീടാണ് കിഷോരിലാലിനെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്.