തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത് റായ്ബറേലിയിലെ പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനിയിരുന്നുവെന്ന് പ്രിയങ്ക വാദ്ര. താനും രാഹുലും ഒരുമിച്ച് മത്സരിക്കാനാനിറങ്ങിയിരുന്നെങ്കില്‍ അത് ബിജെപിക്ക് ഗുണം ചെയ്യുമായിരുന്നു. കാരണം അവരെ പ്രതിരോധിക്കാൻ പ്രചരണത്തിൽ ആരും ഉണ്ടാകുമായിരുന്നില്ല.
15 വര്‍ഷമായി ഞാന്‍ റായ്ബറേലിയില്‍ പ്രചാരണത്തിനെത്തുന്നുണ്ട്. ഗാന്ധി കുടുംബത്തിന് റായ്ബറേലിയുമായി അത്രത്തോളം അടുപ്പമുണ്ട്. അവരെ കാണാന്‍ ഞങ്ങള്‍ വരുമെന്നും സംസാരിക്കുമെന്നും ഇടപഴകുമെന്നും അവർ പ്രതീക്ഷിക്കും. ഒരിക്കലും റിമേട്ട് കണ്‍ട്രോള്‍ വഴി തെരഞ്ഞെടുപ്പ് ജയിക്കാനാകില്ല.
തങ്ങള്‍ രണ്ടുപേരും മത്സരിച്ചിരുന്നെങ്കില്‍ 15 ദിവസവും അവരവരുടെ മണ്ഡലത്തില്‍ തന്നെ ചെലവഴിക്കേണ്ടിവരുമായിരുന്നു. അങ്ങനെയാണ് ഒരാള്‍ രാജ്യം മുഴുവന്‍ പ്രചാരണം നയിക്കാന്‍ തീരുമാനിച്ചത്. ഒരിക്കലും മത്സരിക്കണമെന്നോ എംപി ആകണമെന്നോ വിചാരിച്ചിട്ടില്ല. പാര്‍ട്ടി നല്‍കുന്ന ഏത് ചുമതലയും വഹിക്കാനാണ് താത്പ്പര്യം. ആള്‍ക്കാര്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും- പ്രിയങ്ക പറഞ്ഞു.