ന്യൂഡൽഹി : രാഹുലിനെ റായ്ബറേലിയിലെ ജനങ്ങൾക്ക് നൽകുന്നുവെന്ന് പറഞ്ഞ സോണിയ ഗാന്ധിയെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ .
‘ 150-200 തവണയെങ്കിലും രാഹുൽ ഗാന്ധിയെ ഇതിനകം റീ-ലോഞ്ച് ചെയ്തു കഴിഞ്ഞു . എന്റെ മകനെ നിങ്ങൾക്ക് കൈമാറുന്നു , അദ്ദേഹം നിങ്ങളെ നിരാശപ്പെടുത്തില്ലെന്ന് നിങ്ങൾ പറയുന്നു . പക്ഷെ നിങ്ങളുടെ മകനെ ആരെടുക്കും . നിങ്ങളുടെ മകനെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നവൻ പോലും നശിക്കും ‘ – ഹിമന്ത ബിശ്വ ശർമ പറഞ്ഞു .
രാഹുൽ ഗാന്ധിയുടെ പ്രചാരണ റാലിയിൽ നടത്തിയ പ്രസംഗത്തിലാണ് സോണിയ രാഹുൽ ഗാന്ധിയെ റായ് ബറേലിയിലെ ജനങ്ങൾക്ക് കൈമാറുകയാണെന്ന് പറഞ്ഞത് . വയനാടിനൊപ്പം റായ്ബറേലിയിൽ നിന്നും രാഹുൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ് . 2004-ൽ റായ്ബറേലിയിൽ നിന്നാണ് സോണിയ ആദ്യമായി പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് . ഇത്തവണ ഈ മണ്ഡലം പ്രിയങ്കയ്‌ക്ക് നൽകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു . എന്നാൽ നൽകപ്പെടും പിന്നീട് സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ തീരുമാനിക്കുകയായിരുന്നു.മെയ് 20ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ റായ്ബറേലിയിലും വോട്ടെടുപ്പ് നടക്കും.















