കുഞ്ഞിനെ താലോലിക്കാനായി കാത്തിരിക്കുന്ന മാതൃത്വത്തിന്റെ നിരവധി ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. വ്യത്യസ്തങ്ങളായ മെറ്റേണിറ്റി ഷൂട്ടിന്റെ ചിത്രങ്ങൾ സർവ്വസാധാരണമാണ്. അത്തരത്തിൽ വ്യത്യസ്തമായ ഒരു ചിത്രമാണ് കഴിഞ്ഞ ദിവസം മുതൽ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
View this post on Instagram
വയനാട്ടിലെ ഗോത്ര വിഭാഗമായ ‘പണിയ’ സമുദായത്തിൽ നിന്നുള്ള ശരണ്യയാണ് ഈ ചിത്രത്തിലെ അമ്മ. ഫോട്ടോഗ്രാഫറായ ആതിര ജോയിയാണ് ശരണ്യയുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ പകർത്തിയത്. ഈ ചിത്രങ്ങൾ ആതിര തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്.
View this post on Instagram
‘നക്ഷത്രങ്ങൾക്കിടയിൽ നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്ന ഒരുവൾ. ഉയിരോട് ചേർന്ന് പൈതൽ. പൊള്ളുന്ന യഥാർഥ്യങ്ങൾക്കിടയിലെ ചില അടയാളപ്പെടുത്തല് വേനലിൽ പൂക്കുന്ന ഗുൽമോഹർ പോലെ മനോഹരമായിരിക്കും… വയനാട്ടിലെ ഗോത്ര വിഭാഗമായ ‘പണിയ’ സമുദായത്തിൽ നിന്നുള്ള ശരണ്യയാണ് ചിത്രത്തിന്റെ മോഡൽ. ഇവരെ introduce ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമെന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ആതിര കുറിച്ചത്.
View this post on Instagram















