ശ്രീനഗർ: നാഷണൽ കോൺഫറൻസ് പാർട്ടിയുടെ റാലിക്കിടെയുള്ള അജ്ഞാതന്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്. ഫറൂഖ് അബ്ദുള്ളയും അനന്ത്നാഗിലെ സ്ഥാനാർത്ഥി മിയാൻ അൽത്താഫ് രജൗരിയും മെന്ദറിലെ പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് സംഭവം.
പരിക്കേറ്റവർ നാഷണൽ കോൺഫറൻസ് പ്രവർത്തകരാണ്. രജൗരിയിലെ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഇവരിൽ ഒരാളുടെ നില അതീവഗുരുതരമാണ്.
കനത്ത സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടും തങ്ങളുടെ പ്രവർത്തകർ അഞ്ജാതരുടെ ആക്രമണത്തിന് ഇരയായി. ഇവരെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അന്ത്നാഗ് – രജൗരി പാർലമെന്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മെയ് 7 മുതൽ 25 വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ താത്കാലികമായി നിർത്തിവച്ചിരുന്നു. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് മെഹ്ബൂബ ഹുഫ്തിയാണ് മിയാൻ അൽത്താഫിന്റെ എതിരാളി.















