ന്യൂഡൽഹി: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയ്സിയുടെ മരണവാർത്ത ഞെട്ടലുളവാക്കിയെന്നും ദുഃഖകരമായ ഈ സാഹചര്യത്തിൽ ഇറാനൊപ്പം ഇന്ത്യ നിലകൊള്ളുന്നുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
Deeply saddened and shocked by the tragic demise of Dr. Seyed Ebrahim Raisi, President of the Islamic Republic of Iran. His contribution to strengthening India-Iran bilateral relationship will always be remembered. My heartfelt condolences to his family and the people of Iran.…
— Narendra Modi (@narendramodi) May 20, 2024
ഇന്ത്യയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇബ്രാഹിം റെയ്സി നിർവഹിച്ച പങ്ക് വലുതായിരുന്നു. അദ്ദേഹത്തിന്റെ സംഭാവനകൾ എന്നും ഓർമിക്കപ്പെടും. ഇബ്രാഹിം റെയ്സിയുടെ കുടുംബത്തിനും ഇറാൻ ജനതയ്‌ക്കും അനുശോചനം അറിയിക്കുന്നതായും നരേന്ദ്രമോദി അറിയിച്ചു. പ്രധാനമന്ത്രി കൂടാതെ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഇറാൻ പ്രസിഡന്റിന്റെ അപകടമരണത്തിൽ ദുഃഖം രേഖപ്പെടുത്തി.
Deeply shocked to hear of the passing away of Iran’s President Dr Ebrahim Raisi and Foreign Minister H. Amir-Abdollahian in the helicopter crash.
Recall my many meetings with them, most recently in January 2024.
Our condolences to their families. We stand with the people of…
— Dr. S. Jaishankar (Modi Ka Parivar) (@DrSJaishankar) May 20, 2024
കഴിഞ്ഞദിവസം വൈകിട്ടായിരുന്നു ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യമന്ത്രി ഹുസൈൻ അമീറബ്ദുള്ളയും സഞ്ചരിച്ച ഹെലികോപ്റ്റർ ഇറാൻ-അസർബൈജാൻ അതിർത്തിയിൽ കനത്ത മൂടൽമഞ്ഞിൽ അകപ്പെട്ട് അപകടത്തിൽപ്പെട്ടത്. അസർബൈജാൻ സന്ദർശനം കഴിഞ്ഞ് മടങ്ങവേയായിരുന്നു അപകടം. 20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ ഹെലികോപ്റ്റർ കണ്ടെത്തിയെങ്കിലും കത്തിയമർന്ന നിലയിലായിരുന്നു. കോപ്റ്ററിലുണ്ടായിരുന്ന ആരും തന്നെ ജീവനോടെയില്ലെന്ന് ദൗത്യസംഘം സ്ഥിരീകരിച്ചു. കോപ്റ്ററിൽ ഒമ്പത് പേരാണുണ്ടായിരുന്നത്.















