ചെന്നൈ: സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമല്‍ ഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2. ഈ വർഷം ജൂണിൽ പുറത്തിറങ്ങുമെന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ.
ചിത്രം ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ജൂലൈ 12 ന് ചിത്രം എത്തുമെന്നാണ് ഔദ്യോഗിക പ്രഖ്യാപനം. സംവിധായകൻ ശങ്കറും നായകൻ കമൽ ഹാസനുമാണ് തങ്ങളുടെ ഔദ്യോഗിക എക്സ് ഹാന്ഡിലിലൂടെ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടത്. അതേസമയം ചിത്രത്തിലെ ആദ്യഗാനം മെയ് 22 ന് പുറത്തിറങ്ങും. അനിരുദ്ധാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന് മൂന്നാം ഭാഗവുമുണ്ടാകുമെന്നും വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങി ആറ് മാസം കഴിഞ്ഞിട്ടാകും മൂന്നാം ഭാഗം പുറത്തിറങ്ങുക.
https://x.com/shankarshanmugh/status/1792194768665207094?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1792194768665207094%7Ctwgr%5E11f7515bbc1dbe5c49e23b9a1281e8ca73f828c8%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fmovies-music%2Fnews%2Fkamal-hassan-indian-2-release-date-announced-1.9571125
ആക്ഷന് പ്രാധാന്യം നൽകി ഇറങ്ങുന്ന ചിത്രത്തിൽ കമല്‍ ഹാസനൊപ്പം കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ്, സിദ്ധാര്‍ഥ്, ബോബി സിംഹ, എസ് ജെ സൂര്യ, പ്രിയ ഭവാനി ശങ്കര്‍, സമുദ്രക്കനി, ബ്രഹ്‍മാനന്ദം, നെടുമുടി വേണു, കാളിദാസ് ജയറാം, വിവേക് തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ചിത്രം നിർമിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്‍റെ രാജ്‍കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ്. 1996 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗം വമ്പൻ ഹിറ്റായിരുന്നു.















