ജോർജിയ: അമേരിക്കയിൽ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു. ജോർജിയയിലെ അൽഫാരരെറ്റയിലാണ് അപകടമുണ്ടായത്. വിദ്യാർത്ഥികൾ ഓടിച്ച കാറിന്റെ നിയന്തണം നഷ്ടപ്പെട്ട് മരത്തിലിടിച്ച് തലകീഴായി മറിയുകയായിരുന്നു.
അൽഫാരെറ്റ ഹൈസ്‌കൂളിലെ സീനിയർ വിദ്യാർത്ഥിയായ ആര്യൻ ജോഷി, ജോർജിയ സർവകലാശാലയിലെ ഒന്നാംവർഷ വിദ്യാർത്ഥികളായ ശ്രീയ അവസരള, അൻവി ശർമ്മ എന്നിവരാണ് മരിച്ചത്. അപകടത്തിൽ റിത്വക് സോമേപള്ളി, മുഹമ്മദ് ലിയാക്കത്ത് എന്നിവർക്ക് പരിക്കേറ്റു. കാർ അമിതവേഗതയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. റിത്വക് ആയിരുന്നു കാറോടിച്ചിരുന്നത്.
ആര്യൻ, ശ്രീയ എന്നിവർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അൻവി മരണപ്പെട്ടത്. അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.















