ബറേലി ; ഹിന്ദു യുവാവിനെ മർദ്ദിച്ചതിന്റെ പേരിൽ ക്രൂരമർദ്ദനമേറ്റിട്ടും പിന്മാറാതെ നിന്ന നിഷാനയ്ക്ക് പ്രണയസാഫല്യം . യുപിയിലെ ബറേലി സ്വദേശിയായ നിഷാന അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് രാജേഷിനെ വിവാഹം കഴിച്ചത് .
കുട്ടിക്കാലം മുതൽ ഹിന്ദു മതത്തിൽ വിശ്വാസമുണ്ടായിരുന്ന നിഷാന രാജേഷുമായി പ്രണയത്തിലായതോടെ വിശ്വാസം കൂടുതൽ വർദ്ധിച്ചു. രാജേഷിന്റെ പേര് കൈയ്യിൽ പച്ചകുത്തി . എന്നാൽ ഇത് കണ്ട വീട്ടുകാർ പച്ചകുത്തിയ കൈ ബ്ലേഡ് ഉപയോഗിച്ച് വരയുകയായിരുന്നു. ക്രൂരമായി മർദ്ദിക്കുകയും ചെയ്തു . ഇപ്പോഴും നിഷാനയുടെ കൈകളിലും , തലയിലും മർദ്ദനമേറ്റ പാടുകളുണ്ട് .
മർദ്ദനം സഹിക്കാനാകാതെ വന്നതോടെയാണ് നിഷാന രാജേഷിനൊപ്പം പോയത് . ഇരുവരും ബറേലിയിലെ അഗസ്ത്യ മുനി ആശ്രമത്തിലെത്തി . നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം നിഷയും രാജേഷ് കുമാറും ആശ്രമത്തിൽ വച്ച് ഹിന്ദു ആചാരപ്രകാരം വിവാഹിതരായി. സനാതന ധർമ്മം സ്വീകരിച്ച നിഷാന തന്റെ പേര് രാധിക എന്നാക്കി മാറ്റുകയും ചെയ്തു. ഹരിദ്വാറിൽ താമസിക്കാനാണ് ഇരുവരുടെയും തീരുമാനം.