കോട്ടയം: യാത്രക്കിടെ ഛർദ്ദിച്ചതിന്റെ പേരിൽ യുവതിയെ കൊണ്ട് ബസ് വൃത്തിയാക്കിച്ച സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കോട്ടയം ആർഡിഒയ്‌ക്കാണ് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ ബെെജൂനാഥ് നിർദേശം നൽകിയത്. 15 ദിവസത്തിനം റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ട്.
മെയ് 15-നാണ് കേസിനാസ്പദമായ സംഭവം. മുണ്ടക്കയത്ത് നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ബസിലാണ് യുവതി യാത്ര ചെയ്തത്. വൈകിട്ട് 5.45 ഓടെ ബസ് കഞ്ഞിക്കുഴിയിലെത്തിയപ്പോൾ യുവതി ഛർദ്ദിച്ചു. തുടർന്ന് ഡ്രൈവർ തുണി നൽകി ഈ ഭാഗം വൃത്തിയാക്കാൻ പറയുകയായിരുന്നു.
ജൂണിൽ കോട്ടയത്ത് നടക്കുന്ന സിറ്റിംിൽ കേസ് പരിഗണിക്കും. കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.















