ന്യൂഡൽഹി : ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന് വേണ്ടി കൺസോർഷ്യം രൂപീകരിച്ച് ജപ്പാൻ കമ്പനികളായ ഹിറ്റാച്ചിയും കവാസാക്കിയും . ഇന്ത്യൻ പരിസ്ഥിതിയ്‌ക്കും , മറ്റ് സാഹചര്യങ്ങൾക്കും അനുയോജ്യമായ ബുള്ളറ്റ് ട്രെയിനുകൾ നിർമ്മിച്ചു നൽകാമെന്നാണ് കമ്പനികളുടെ വാഗ്ദാനം . ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും റെയിൽവേ ഉദ്യോഗസ്ഥർ ബിസിനസ് പറഞ്ഞു.
രണ്ട് ജാപ്പനീസ് കമ്പനികളും ‘ഷിൻകാൻസെൻ’ ട്രെയിൻ സെറ്റുകളുടെ വിതരണത്തിൽ പങ്കാളികളാകാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. വൃത്തങ്ങൾ അറിയിച്ചു. ജപ്പാനിൽ ഓടുന്ന സൂപ്പർഫാസ്റ്റ് ബുള്ളറ്റ് ട്രെയിൻ JRN 700 ഷിങ്കൻസെൻ ട്രെയിനിന് വെറും 3 മിനിറ്റിനുള്ളിൽ 270 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. ഈ ട്രെയിനുകൾ ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായി പരിഷ്ക്കരിക്കാൻ തയ്യാറാണെന്നും കമ്പനികൾ അറിയിച്ചിട്ടുണ്ട് . അത്തരം ട്രെയിൻ സെറ്റുകളുടെ രൂപകൽപ്പനയിൽ പ്രാദേശിക കാലാവസ്ഥാ സാഹചര്യങ്ങൾ പരിഗണിക്കേണ്ടതാണ്.
“ ഈ സ്ഥാപനങ്ങൾ, പുതിയ ഡിസൈനുകൾക്കൊപ്പം നിർദ്ദേശങ്ങളും സമർപ്പിച്ചു. രണ്ട് കമ്പനികളും മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ (ബുള്ളറ്റ് ട്രെയിൻ) പദ്ധതിയുടെ നിർവ്വഹണ അതോറിറ്റിയെ സമീപിച്ചിരുന്നു. ചർച്ചകൾ നടന്നു. പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള ദൈനംദിന പ്രവർത്തനത്തിന്റെ ഭാഗമാണ് ഇതെല്ലാം,” ഉദ്യോഗസ്ഥർ പറഞ്ഞു.
ഓരോ ഷിൻകൻസെൻ ട്രെയിൻ സെറ്റിനും പത്ത് കോച്ചുകൾ ഉണ്ടായിരിക്കും, കൂടാതെ 690 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. ഇന്ത്യൻ സാഹചര്യങ്ങൾക്കനുസൃതമായി ഈ ട്രെയിൻ സെറ്റുകൾ പരിഷ്കരിക്കും . “ബുള്ളറ്റ് ട്രെയിനുകളിലെ ജാപ്പനീസ് എയർ കണ്ടീഷനിംഗ് സംവിധാനം വ്യത്യസ്തമാണ്, പരമാവധി 40 ഡിഗ്രി സെൽഷ്യസ് വരെ താപനിലയ്‌ക്ക് അനുയോജ്യമാണ്. ഇവിടെ 50 ഡിഗ്രി സെൽഷ്യസ് വരെ ഫലപ്രദമായി പ്രവർത്തിക്കാൻ ആവശ്യമായ പരിഷ്കാരങ്ങൾ ആവശ്യമാണ് “ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ട്രെയിൻ സെറ്റുകളിൽ ‘ബയോ ടോയ്‌ലറ്റുകൾ’ ഉപയോഗിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നു . അതുപോലെ, സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനുള്ള നിർദ്ദേശങ്ങളുടെ ഡോക്യുമെൻ്റേഷൻ പ്രാഥമികമായി ഇംഗ്ലീഷിലും ഹിന്ദിയിലും ആയിരിക്കണം എന്നും നിർദേശമുണ്ട്.മുംബൈ-അഹമ്മദാബാദ് അതിവേഗ ഇടനാഴിക്കായി ഷിൻകാൻസെൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി 18 ബുള്ളറ്റ് ട്രെയിനുകൾ എൻഎച്ച്എസ്ആർസിഎൽ (നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്) വാങ്ങും.















