കാന്‍ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാർപ്പറ്റിലെത്തിയ ഐശ്വര്യ റായിയെ വിമർശിച്ച് നടി കസ്തൂരി ശങ്കർ . പ്ലാസ്റ്റിക് ഐശ്വര്യ റായിയുടെ സൗന്ദര്യം ഇല്ലാതാക്കി എന്നാണ് നടിയുടെ വിമർശനം .
“സമയം. കാലം ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയെ പോലും വെറുതെ വിടുന്നില്ല. ഐശ്വര്യ റായിയ്‌ക്ക് സമയത്തെ പിന്നിലാക്കേണ്ട ആവശ്യമില്ലായിരുന്നു . അവർ സുന്ദരിയായി തന്നെ തുടരുമായിരുന്നു. പക്ഷേ, പ്ലാസ്റ്റിക് അവരുടെ സൗന്ദര്യം ഇല്ലാതാക്കി”– സമൂഹമാദ്ധ്യമത്തിൽ ഐശ്വര്യയുടെ ചിത്രം പങ്കുവച്ച് കസ്തൂരി കുറിച്ചു.
കസ്തൂരിയുടെ പോസ്റ്റിനു പിന്നാലെ കമന്റുകളുമായി നിരവധിപേരെത്തി. പലരും ബോട്ടോക്സ് അടക്കമുള്ള ചികിത്സകളെ വിമർശിച്ചാണ് കമന്റ് ചെയ്തത് . എന്നാൽ താൻ ബോട്ടോക്‌സ് പോയിട്ട് ഹെയർ ഡൈ , മേക്കപ്പ്, സോപ്പ്, ഷാംപൂ തുടങ്ങിയവ ഒന്നും ഉപയോഗിക്കാറില്ലെന്നും വെറും ലിപ്സ്റ്റിക് മാത്രമാണ് ഉപയോഗിക്കുന്നതെന്നും കസ്തൂരി പറയുന്നു.