മലയാള സിനിമക്കും മമ്മൂട്ടിക്കും ഒരുപോലെ ഹിറ്റുകളുടെ കാലമാണിപ്പോൾ. തുടർച്ചയായ ഹിറ്റുകൾക്ക് പിന്നാലെ താരത്തിന്റെ പുതിയ ചിത്രമായ ‘ടർബോ’യും നാളെ തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗിനെയും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. 1,400 ഷോകളിൽ നിന്നായി 2.60 കോടി രൂപയുടെ ടിക്കറ്റുകളാണ് സിനിമ തിയേറ്ററിലെത്തുന്നതിന് മുമ്പ് വിറ്റഴിഞ്ഞിരിക്കുന്നത്.
ടർബോ ജോസ് എന്ന ജീപ്പ് ഡ്രൈവറിന്റെ വേഷത്തിലാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയാണ് പ്രതി നായക വേഷത്തിൽ എത്തുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. 300ലധികം തീയറ്ററുകളിൽ കേരളത്തിൽ ടർബോ എത്തും.
2 മണിക്കൂർ 32 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ട്രെയിലർ ആരാധകർക്കിടിയൽ വൻ ആവേശമാണ് ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ക്രിസ്റ്റോ സേവ്യറാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു ശർമ്മ.