ലോകപ്രശസ്ത ഹോട്ടൽ ശൃംഖലയായ റോയൽ ഓർക്കിഡ് ഹോട്ടൽസ് ലിമിറ്റഡ് സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് സമീപം ഫൈവ് സ്റ്റാർ ഹോട്ടൽ നിർമ്മിക്കാൻ ഒരുങ്ങുന്നു . ‘റീജൻ്റ റിസോർട്ട്’ എന്ന പേരിലാണ് ഹോട്ടൽ ആരംഭിക്കുക . റോയൽ ഓർക്കിഡ് ഗ്രൂപ്പിന്റെ 15-ാമത് ബ്രാൻഡഡ് ഹോട്ടലാണിത് .
49 മുറികൾ, പൂൾ വില്ല, സ്യൂട്ടുകൾ, ഒന്നിലധികം എഫ് & ബി ഓപ്ഷനുകൾ എന്നിവയുള്ള റീജൻ്റ റിസോർട്ട് സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് സമീപം പ്രവർത്തിക്കുന്ന ആദ്യത്തെ ആഡംബര ഹോട്ടലായിരിക്കും. നീന്തൽക്കുളം, വെൽനസ് സെൻ്റർ, ജിംനേഷ്യം എന്നിവയും ഹോട്ടലിൽ ഒരുക്കും . ഒട്ടേറെ പേർക്ക് തൊഴിൽ നൽകാനാകുന്ന പദ്ധതി, വിദേശ ടൂറിസ്റ്റുകളെയാണ് ലക്ഷ്യമിടുന്നത് .
“സ്റ്റാച്യു ഓഫ് യൂണിറ്റി ഗുജറാത്തിന്റെ ഊർജ്ജസ്വലമായ സമ്പദ്‌വ്യവസ്ഥയ്‌ക്ക് മാറ്റം കുറിച്ചു . ഒട്ടേറെ ടൂറിസം അവസരങ്ങൾ സൃഷ്ടിച്ചു. അതിഥികൾക്ക് ഗുണനിലവാരമുള്ള ഹോസ്പിറ്റാലിറ്റി അനുഭവങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് രാജ്യത്തെ എല്ലാ സ്ഥലങ്ങളിലും ഞങ്ങളുടെ കമ്പനി വളർത്തിയെടുക്കുക എന്ന ഞങ്ങളുടെ അഭിലാഷത്തിന് അനുസൃതമായി സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ റീജൻ്റ റിസോർട്ട് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.“ – റോയൽ ഓർക്കിഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ചന്ദർ കെ ബൽജി പറഞ്ഞു.