ന്യൂദൽഹി: പൊതു തെരഞ്ഞെടുപ്പിലെ, ആറാം ഘട്ടം വോട്ടെടുപ്പ് മെയ് 25 ശനിയാഴ്ചനടക്കും. ഈ ഘട്ടത്തിൽ, ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പിൽ ഉൾപ്പെടുന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇവയാണ്: ബീഹാർ (8 സീറ്റുകൾ), ഹരിയാന (എല്ലാം 10 സീറ്റുകൾ), ജമ്മു കശ്മീർ (1 സീറ്റ്), ജാർഖണ്ഡ് (4 സീറ്റുകൾ), ഡൽഹി (എല്ലാം 7 സീറ്റുകൾ), ഒഡീഷ (6 സീറ്റുകൾ), ഉത്തർപ്രദേശ് (14 സീറ്റുകൾ), പശ്ചിമ ബംഗാൾ (8 സീറ്റുകൾ).
ജമ്മു കശ്മീരിലെ അനന്ത്നാഗ്-രജൗരി മണ്ഡലത്തിലെ വോട്ടെടുപ്പ് തീയതി പുനഃക്രമീകരിച്ചതിനാലാണ് ആറാം ഘട്ടത്തിൽ ഉൾപ്പെട്ടത്.
ആറാം ഘട്ടത്തിൽ 58 സീറ്റുകളിൽ നിന്ന് 889 സ്ഥാനാർത്ഥികളാണ് വിധി തേടുന്നത്. ദേശീയ തലസ്ഥാനത്തെ ഏഴ് ലോക്‌സഭാ സീറ്റുകളിലും മെയ് 25 ന് വോട്ടെടുപ്പ് നടക്കും. 2019 ൽ ഡൽഹിയിലെ എല്ലാ സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു.