മറ്റൊരു ജാതിയിൽപ്പെട്ട കൂട്ടുകാരിയെ വിവാഹം കഴിക്കാനായിരുന്നു ആഗ്രഹം : പക്ഷെ അവൾ സമ്മതിച്ചില്ല ;  സിദ്ധരാമയ്യ

Published by
Janam Web Desk

മൈസൂരു : തന്റെ കോളേജ് കാലത്തെ പ്രണയകഥ പങ്കുവച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ . മൈസൂരിലെ ജന സ്പന്ദനയും മാനവ മണ്ഡപവും സംഘടിപ്പിച്ച അന്തർജാതി വിവാഹിതർക്കായുള്ള രജിസ്ട്രേഷൻ ഫോറത്തിൽ സംസാരിക്കവേയാണ് തനിക്ക് മിശ്രവിവാഹത്തിന് ആഗ്രഹമുണ്ടായിരുന്നുവെന്ന് 77 കാരനായ സിദ്ധരാമയ്യ പറഞ്ഞത്.

നിയമപഠനത്തിനിടയിൽ മറ്റൊരു ജാതിയിൽ നിന്നുള്ള സുഹൃത്തിനെ വിവാഹം കഴിക്കണമെന്ന് കരുതിയിരുന്നതായി സിദ്ധരാമയ്യ പറഞ്ഞു. ‘ എനിക്കും ഒരു മിശ്രവിവാഹം വേണമെന്നായിരുന്നു ആഗ്രഹം. നിയമപഠനത്തിനിടയിൽ മറ്റൊരു ജാതിയിൽപ്പെട്ട സുഹൃത്തിനെ വിവാഹം കഴിക്കണമെന്ന് ഞാൻ കരുതി. എന്നാൽ പെൺകുട്ടി സമ്മതിച്ചില്ല. എന്റെ വീട്ടുകാരും സമ്മതിച്ചില്ല. അങ്ങനെ നമ്മുടെ ജാതിയിൽ പെട്ട ഒരു പെൺകുട്ടിയെ കല്യാണം കഴിക്കേണ്ടി വന്നു ‘ – സിദ്ധരാമയ്യ പറഞ്ഞു.

Share
Leave a Comment