വിജി തമ്പി അഭിനയിച്ച ചിത്രം തടയുമെന്ന് ഭീഷണി; സിനിമയ്‌ക്ക് നേരെ കടുത്ത വർ​ഗീയ സൈബർ ആക്രമണം; മായമ്മയുടെ സംവിധായകൻ

Published by
Janam Web Desk

തിരുവനന്തപുരം: മായമ്മ സിനിമയ്‌ക്ക് നേരെ കടുത്ത സൈബർ ആക്രമണം സംവിധായകൻ രമേശ്കുമാർ. വിജി തമ്പിയെ അഭിനയിപ്പിച്ചതിന്റെ പേരിലാണിത്. വർഗീയ സൈബർ ആക്രമണത്തിനെ സൈബർ സെല്ലിൽ പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു.

വിജി തമ്പിയുടെ രാഷ്‌ട്രീയ കാഴ്ചപ്പാടുകളെ അധിക്ഷേപിച്ചുകൊണ്ടാണ് വിമർശനം. ഒപ്പം കഥാപാത്രത്തിന്റെ വസ്ത്രവും ചിലർക്ക് പ്രശ്നമാകുന്നുണ്ട്. കേസരി മീഡിയ ഹാളിൽ നടന്ന സിനിമ അണിയറ പ്രവർത്തകരുടെ വാർത്ത സമ്മേളനത്തിൽ സംവിധായകൻ ചൂണ്ടിക്കാട്ടി.

നാവോറ് പാട്ടിന്റെയും പുള്ളുവൻ പാട്ടിന്റെയും പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. പുള്ളുവ പെൺകുട്ടിയും നമ്പൂതിരി യുവാവും തമ്മിലുള്ള പ്രണയവും തുടർന്ന് പെൺകുട്ടി നേരിടേണ്ടിവരുന്ന ദുരനുഭവങ്ങളും ഉയർത്തേഴുന്നേൽപ്പുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അങ്കിത വിനോദും അരുൺ ഉണ്ണിയുമാണ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ചേർത്തല ജയൻ, കൃഷ്ണപ്രസാദ്, പൂജപ്പുര രാധാകൃഷ്ണൻ, ബിജുകലാവേദി, പി.ജെ. രാധാകൃഷ്ണൻ, ജീവൻ ചാക്ക, സുമേഷ് ശർമ്മ, ബാബു നമ്പൂതിരി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ജൂൺ 7ന് മായമ്മ തിയേറ്ററുകളിലെത്തും.

 

Share
Leave a Comment