എംപി അൻവാറുൾ അസിമിനെ കൊൽക്കത്തയിൽ എത്തിച്ചത് ഹണിട്രാപ്പ് വഴി ; കൊലയുടെ സൂത്രധാരൻ അക്‌തർ ഉസ്മാൻ ഷഹീന്റെ കാമുകി ശിലന്തി റഹ്മാൻ പിടിയിൽ

Published by
Janam Web Desk

കൊൽക്കത്ത; കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപി അൻവാറുൾ അസിം അനാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി പൊലീസ് . എംപിയെ ആഡംബര ഫ്ലാറ്റിലെത്തിച്ചത് ഹണി ട്രാപ്പിലൂടെയാണെന്ന് പൊലീസ് കണ്ടെത്തി.

ബംഗ്ലാദേശ് സ്വദേശിനിയായ ശിലന്തി റഹ്മാൻ എന്ന യുവതിയാണ് അനാറിനെ ഹണി ട്രാപ്പിൽ കുടുക്കിയതെന്നാണ് റിപ്പോർട്ട് . ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . കൊലപാതകത്തിന്റെ സൂത്രധാരനായ അക്‌തർ ഉസ്മാൻ ഷഹീന്റെ കാമുകിയാണ് ശിലന്തി റഹ്മാനെന്ന് ബംഗ്ലാദേശ് പൊലീസ് പറയുന്നു . എംപി അൻവാറുൾ അസിം കൊല്ലപ്പെട്ട സമയം. കൊൽക്കത്തയിലായിരുന്ന ശിലന്തി പ്രതികളിലൊരാളെന്ന് സംശയിക്കുന്ന അമാനുല്ല അമനുമൊത്ത് മെയ് 15 ന് ധാക്കയിലേക്ക് മടങ്ങിയെന്നാണ് സൂചന.

ബംഗ്ലാദേശിൽ നിന്ന് കൊൽക്കത്തയിലേക്ക് എംപിയെ വിളിച്ചു വരുത്താൻ അക്‌തർ ഉസ്മാൻ ഷഹീൻ ശിലാന്തിയെ ഉപയോഗിച്ചതായി പൊലീസ് പറയുന്നു. ഈ കേസിൽ ബംഗ്ലാദേശിൽ അറസ്റ്റിലായ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിലന്തിയെ കസ്റ്റഡിയിലെടുത്തത്. അൻവാറുൾ അസിം അനാറിന്റെ യുഎസ് പൗരനായ സുഹൃത്ത് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവർക്ക് അഞ്ച് കോടി രൂപ നൽകിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിൽ യുഎസിലുള്ള ഇയാൾക്ക് കൊൽക്കത്തയിൽ ഒരു ഫ്ലാറ്റ് ഉള്ളതായും അധികൃതർ സൂചിപ്പിച്ചു.

 

Share
Leave a Comment