ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ന്യൂഡൽഹി മണ്ഡലത്തിലെ അറുപത്തിയേഴാം നമ്പർ പോളിംഗ് ബൂത്തിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ഉടൻ തന്നെ ഭാരതം ലോകത്തിലെ ഏറ്റവും വലിയ ശക്തികളിലൊന്നായി മാറുമെന്നും വോട്ട് രേഖപ്പെടുത്തിയതിന് ശേഷം അദ്ദേഹം പറഞ്ഞു.
ഇത് ജനാധിപത്യത്തിന്റെ ഉത്സവമാണ്. ഇന്ത്യയിലെ പരമാധികാരത്തിന്റെ അവകാശങ്ങളുടെ ആഘോഷം കൂടിയാണ്. ഇതിന്റെ ഭാഗമാകാൻ സാധിച്ചത് വലിയൊരു അനുഭവമാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് രാവിലെ 7 മണിയോട് കൂടിയാണ് ആറാം ഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചത്. വൈകുന്നേരം ആറ് മണിവരെയാണ് വോട്ടെടുപ്പ്. ഡൽഹിയിലെ ഏഴ് മണ്ഡലങ്ങൾ ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിലെ 58 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതിനോടൊപ്പം
ഒഡിഷയിലെ 42 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും നടക്കും