‘ഇന്ത്യ ഔട്ട്’ പറഞ്ഞവർക്ക് പിഴച്ചു; ഡിജിറ്റൽ ഇന്ത്യ മുദ്രാവാക്യവുമായി മാലദ്വീപ്; റുപേ കാർഡ് നടപ്പാക്കാൻ ധാരണ; നിലപാടിൽ ഉറച്ച് ഭാരതം

Published by
Janam Web Desk

ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം ഉയർത്തിയായിരുന്നു മാലദ്വീപിൽ മുഹമ്മദ് മൊയ്സു അധികാരത്തിൽ എത്തിയത്. ചൈനയുടെ സ്വന്തക്കാരനായ പ്രസിഡന്റിന് പക്ഷം ഉന്നം പിഴച്ചുെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനമായ ഇന്ത്യയെ പിണക്കി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് യാഥാർത്ഥ്യം തിരിച്ചറിഞ്ഞതിന് പിന്നാലെയയാണ് മാലദ്വീപ് വിദേശകാര്യമന്ത്രിയുടെ ഇന്ത്യ സന്ദർശനം.

ഓരോ വർഷവും ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് മാലദ്വീപ് സന്ദർശിച്ചിരുന്നത്. ഇതായിരുന്നു ദ്വീപിന്റെ സമ്പദ്‌വ്യവസ്ഥയെ പിടിച്ച് നിർത്തിയിരുന്നത്. എന്നാൽ മാലദ്വീപിന്റെ കടുത്ത ചൈന പ്രേമത്തിന് പിന്നാലെ ഇന്ത്യ നടപടി കടുപ്പിച്ചു. ഇതോടെ മൊയ്സു ഭരണകൂടം യൂടേൺ എടുക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇന്ത്യ ഔട്ടിന് പകരം ഡിജിറ്റൽ ഇന്ത്യ എന്ന മുദ്രാവാക്യമാണ് മാലദ്വീപ് ഇപ്പോൾ ഉയർത്തുന്നത്.

റുപേ കാർഡ്

ചൈനയുടെ വാ​ഗ്ദാനം വേണ്ടെന്ന് വച്ചാണ് ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെൻ്റ് സംവിധാനം മാലദ്വീപ് നടപ്പിലാക്കുന്നത്. മാലദ്വീപ് ധനകാര്യ മന്ത്രി മുഹമ്മദ് സയീദിന്റെ ഇന്ത്യാ സന്ദർശന വേളയിൽ റുപേ കാർഡ് നടപ്പാക്കുന്നത് സംബന്ധിച്ച് ധാരണയായിട്ടുണ്ട്. ഇതോടെ ദ്വീപിൽ എത്തുന്ന ഇന്ത്യൻ പൗരൻമാർക്ക് സ്വന്തം കാർഡ് ഉപയോ​ഗിച്ച് മാലദ്വീപിൽ ഡിജിറ്റൽ പെയ്മെന്റ് നടത്താൻ കഴിയും. പ്രാദേശിക കറൻസികളിൽ ഉഭയകക്ഷി വ്യാപാരം നടക്കുന്നത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്‌ക്കും കരുത്തേകും.

ഡിജിറ്റൽ ഇന്ത്യ ലോകമെങ്ങും

നിലവിൽ പല രാജ്യങ്ങളും ഇന്ത്യയുടെ യുപിഐ ഇടപാടുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. നിരവധി രാജ്യങ്ങളിൽ റുപേ കാർഡ് സേവനവും ലഭ്യമാണ്. ഫ്രാൻസ്, സിംഗപ്പൂർ, മൗറീഷ്യസ്, ശ്രീലങ്ക, ഭൂട്ടാൻ, യുഎഇ തുടങ്ങി ഏഴോളം രാജ്യങ്ങളിൽ ഉടൻ യുപിഐ സേവനം ആരംഭിക്കും. നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് റുപ് കാർഡ് പുറത്തിറക്കുന്നത്.

Share
Leave a Comment