കരസേനാ മേധാവിയുടെ കാലാവധി നീട്ടി കേന്ദ്രം

Published by
Janam Web Desk

ന്യൂഡൽഹി: കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയുടെ കാലാവധി നീട്ടി. ഒരു കേന്ദ്രസർക്കാരാണ് ഒരു  മാസത്തേക്ക് കൂടി കാലാവധി നീട്ടിയുള്ള ഉത്തരവിറക്കിയത്. ജനറൽ മനോജ് പാണ്ഡെ മെയ് 31ന് സർവീസിൽ നിന്നും വിരമിക്കാൻ ഇരിക്കെയാണ് പുതിയ തീരുമാനം.

മെയ് 26ന് ക്യാബിനറ്റിന്റെ അപ്പോയ്ന്റ്മെന്റ് കമ്മിറ്റി ആർമി ഉദ്യോഗസ്ഥ മേധാവി ജനറൽ മനോജ് പാണ്ഡെയുടെ സേവന കാലാവധി ഒരു മാസത്തേക്ക്, (ജൂൺ 20) കൂടി നീട്ടിയതായി പ്രതിരോധ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.

2022 ഏപ്രിലിലാണ് 12 ലക്ഷത്തോളം സൈനിക ബലമുള്ള കരസേനയുടെ മേധാവിയായി ചുമതലയേൽക്കുന്നത്. ഇതിനുമുൻപ് കരസേനയുടെ ഉപമേധാവിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Share
Leave a Comment