വീണ്ടും 'ഒറ്റപ്പെട്ട സംഭവങ്ങളുടെ പെരുമഴ'; കാരവാൻ ടൂറിസം പദ്ധതി 'ശരിയായ ദിശയിൽ' തന്നെ; ചെറുതായി കാണരുതെന്ന് ടൂറിസം വകുപ്പ്
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീണ്ടും ‘ഒറ്റപ്പെട്ട സംഭവങ്ങളുടെ പെരുമഴ’; കാരവാൻ ടൂറിസം പദ്ധതി ‘ശരിയായ ദിശയിൽ’ തന്നെ; ചെറുതായി കാണരുതെന്ന് ടൂറിസം വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2024, 07:44 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കാരവാൻ ടൂറിസം പദ്ധതി കട്ടപ്പുറത്തല്ലെന്നും വളരെ ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്നും ടൂറിസം വകുപ്പ്. ഒറ്റപ്പെട്ട സംഭവങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് സംരംഭത്തെ ഇകഴ്‌ത്തികാട്ടുന്നത് ശരിയല്ലെന്നും ടൂറിസം വകുപ്പിന്റെ പത്രക്കുറിപ്പിൽ പറയുന്നു. കാരവാൻ ടൂറിസത്തിന്റെ വാണിജ്യ പങ്കാളികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് വകുപ്പ് സെക്രട്ടറി കെ. ബിജു പറഞ്ഞു.

സംസ്ഥാനത്തെ ടൂറിസം വളർച്ചയിൽ കാരവാൻ ടൂറിസം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കേരളത്തിലെ ആദ്യത്തെ സ്വകാര്യ കാരവാൻ പാർക്ക് ഇടുക്കിയിലെ വാ​ഗമണിൽ പ്രവർത്തിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷം കാരവാൻ ടൂറിസത്തിന് സബ്സിഡികൾ നൽകാനായി 3.10 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. കാസർകോട് ബേക്കൽ, കൊച്ചി ബോൾ​ഗാട്ടി പാലസ് എന്നിവിടങ്ങളിൽ കാരവാൻ പാർക്ക് അനുവദിക്കുന്നതിനായി കെടിഡിസി നൽ‌കിയ ശുപാർശയ്‌ക്ക് അം​ഗീകാരം നൽകിയെന്നും ടൂറിസം വകുപ്പ് പറയുന്നു.

എന്നാൽ ഇതിന് വിപരീതമായാണ് കാരവാൻ ടൂറിസത്തിനായി പണം നിക്ഷേപിച്ച സംരംഭകരിൽ മിക്കവരും പറയുന്നത്. കോടികളുടെ കടക്കെണിയിലാണ് നിക്ഷേപകരെന്ന വിവരമാണ് പുറത്തുവരുന്നത്. ടൂറിസം മേഖലയിൽ എന്തോ വലിയ മാറ്റം സംഭവിക്കാൻ പോകുന്നുവെന്ന തോന്നലുണ്ടാക്കി കഴിഞ്ഞ എട്ട് മാസമായി ജനങ്ങളെയും നിക്ഷേപകരെയും സർക്കാർ പറ്റിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.

150 ഓളം പാർക്കുകൾക്ക് പ്രപ്പോസാലായെന്നാണ് വാദം. എന്നാൽ വെറും പത്ത് കാരവാൻ മാത്രമാണ് നിലവിലുള്ളതെന്നാണ് വിവരാവകാശ രേഖകൾ പറയുന്നത്. തിരുവനന്തപുരത്തെ പൊൻമുടിയിൽ കെടിഡിസി കാരവാൻ പാർക്ക് ഒരുക്കുമെന്നായിരുന്നു ആദ്യത്തെ ‍‍‍‍‍‍‍വാ​ഗ്ദാനം. ഇതിന്റെ വീഡിയോ പ്രചരണത്തിനായി ആദ്യ വർഷത്തിൽ ചെലവാക്കിയത് 90 ലക്ഷം രൂപയാണ്. രണ്ടാം ഘട്ട പരസ്യത്തിന് ഒരു കോടി ഏഴര ലക്ഷവും ചെലവായി. പിന്നാലെ പാതിവഴിയിൽ പദ്ധതി ഉപേക്ഷിക്കുയാണ് സർക്കാർ ചെയ്തത്. നിക്ഷേപകരുടെ പ്രതിഷേധം കടുക്കുന്നതിനിടയിലാണ് ടൂറിസം വകുപ്പിന്റെ ന്യായീകരണം.

Tags: Tourism DepartmentKaravan Kerala
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies