സെലിബ്രിറ്റികളെയും ഇൻഫ്ലുവൻസർമാരെയും വിരട്ടി ബ്ലാക്ക് മെയിൽ ചെയ്യാൻ നീക്കം; പിന്നിൽ ഹമാസ് അനുകൂല സൈബർ തീവ്രവാദികൾ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

സെലിബ്രിറ്റികളെയും ഇൻഫ്ലുവൻസർമാരെയും വിരട്ടി ബ്ലാക്ക് മെയിൽ ചെയ്യാൻ നീക്കം; പിന്നിൽ ഹമാസ് അനുകൂല സൈബർ തീവ്രവാദികൾ

ഹമാസ് ഭീകരർക്ക് വേണ്ടി വക്കാലത്ത് പറയാത്തവരെ വേട്ടയാടാൻ മലയാളി ഇസ്ലാമിസ്റ്റ് സൈബർ സംഘങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2024, 09:41 am IST
FacebookTwitterWhatsAppTelegram

എറണാകുളം : ഇസ്രായേലിൽ കടന്നുകയറി ഭീകരാക്രമണം നടത്തിയ ഹമാസ് ഭീകരർക്കെതിരെയുള്ള സൈനികനടപടി തുടരുന്ന സാഹചര്യത്തിൽ ഹമാസിന് വേണ്ടി പിന്തുണ സമാഹരിക്കുന്നതിന് ബ്ലാക്ക് മെയിലിംഗിന്റെ മാർഗ്ഗം തേടുകയാണ് ഒരുകൂട്ടം മലയാളി സൈബർ സംഘങ്ങൾ.

ഹമാസ് ഭീകരർക്ക് വേണ്ടി ആഗോളതലത്തിൽ കോടികളുടെ പി ആർ വർക്കുകൾ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് പല സെലിബ്രിറ്റികളും അന്താരഷ്‌ട്ര വേദികളിൽ ഹമാസ് തീവ്രവാദികളുടെ ചിഹ്നങ്ങളുമായി പ്രത്യക്ഷപ്പെട്ടത്. എന്നാലും ആഗോളതലത്തിൽ അതൊന്നും ഒരു വ്യാപകമായ മുന്നേറ്റം ഉണ്ടാക്കുന്നില്ല. മുസ്‌ലിം യുവാക്കൾക്ക് പോലും ഈ വിഷയങ്ങളിൽ അത്ര താത്പര്യമില്ല.

ഹമാസിനും പലസ്തീൻ ഭീകരർക്കും അനുകൂലമായി ജനവികാരം ഉണ്ടാകാത്തതിന് കാരണം സമാധാന കാലത്ത് ഇസ്രായേലിൽ കടന്നു കയറി അവർ നടത്തിയ അതി ക്രൂരമായ കൊലപതകങ്ങളും ബലാൽസംഗവും തട്ടിക്കൊണ്ടു പോകലുകളുമായിരുന്നു. പല മാർഗ്ഗങ്ങൾ ഉപയോഗിച്ച് ശ്രമിച്ചിട്ടും ലോകമെങ്ങുമുള്ള സെലിബ്രിറ്റികളും ഇൻഫ്ളുവൻസർമാരും കാര്യമായി ഹമാസിനെ അനുകൂലിച്ചില്ല. കാലങ്ങളായി ഹമാസിനെ നിരുപാധികം പിന്തുണച്ച പല ഇന്ത്യൻ സെലിബ്രിറ്റികളും ഇക്കുറി അവരെ പരാമർശിച്ചതേയില്ല. ഇന്ത്യയിൽ മാത്രമല്ല മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളായ പാകിസ്താൻ, ബംഗ്ളദേശ് എന്നിവിടങ്ങളിൽ പോലും ഹമാസിന് വേണ്ടത്ര ജനപിന്തുണ ലഭിക്കുന്നില്ല. ഇസ്രായേൽ നടത്തുന്ന സൈനിക നടപടികൾ ആ രാജ്യങ്ങളിലെ ചർച്ചകളിൽ പോലും വരുന്നുമില്ല എന്നതാണ് വസ്തുത. ഹമാസിന്റെ ഭീകരാക്രമണത്തിന് മറുപടിയായി ഇസ്രായേൽ എടുത്ത കർശന നടപടികൾക്കെതിരെ ജനാഭിപ്രായം സ്വരൂപിക്കപ്പെടാത്തത് ഹമാസിന്റെ ക്രൂരത കൊണ്ട് മാത്രമല്ല, സെലിബ്രിറ്റികളുടെ ഈ പിന്മാറ്റം കൊണ്ട് കൂടിയാണെന്നും തീവ്ര മുസ്‌ലിം ഗ്രൂപ്പുകൾ വിലയിരുത്തിയിട്ടുണ്ട്.

ഇന്ത്യൻ സെലിബ്രിറ്റികൾ ഈ വിഷയം ഏറ്റെടുത്താൽ അത് ഇന്ത്യയെ കൂടാതെ പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ യുവാക്കളെയും ആകർഷിക്കും എന്ന് ഹമാസ് അനുകൂലികൾ കണക്കു കൂട്ടുന്നു. ഇത്തരം സെലിബ്രിറ്റികളെ രംഗത്തിറക്കാനായി മറ്റുള്ള സ്വാധീനങ്ങൾ ഒന്നും ഫലിക്കാതെ വന്നപ്പോഴാണ് ഇപ്പോഴത്തെ ബ്ലാക്ക് മെയിലിംഗിലേക്ക് കടന്നത്.

ഹാമാസ് വിഷയത്തിൽ പ്രതികരിക്കാത്ത സെലിബ്രിറ്റികളെയും ഇൻഫ്ലുവൻസർമാരെയും സാമൂഹ്യമാധ്യമങ്ങളിൽ ബഹിഷ്കരിക്കുക വഴി ബ്ലാക്ക് മെയിൽ ചെയ്യാനാണ് ഈ തീവ്രവാദികൾ ആവശ്യപ്പെടുന്നത്. ഇങ്ങനെ ബ്ലേക്ക് മെയിൽ ചെയ്യുവാനായി’ബ്ലോക്ക്ഔട്ട്നൗ’ എന്ന ഇൻസ്റ്റ​ഗ്രാം പേജ് തുടങ്ങിയിരിക്കുകയാണ് തീവ്ര മുസ്‌ലിം ഗ്രൂപ്പുകൾ. #ബ്ലോക്ക്ഔട്ട് 2024 എന്ന ടാഗോടെ ഈ സമ്മർദ്ദം അവർ ഇൻഫ്ലുവെൻസർമാറിൽ ശക്തമാക്കുകയാണ്. ​

നിലവിൽ ഹമാസ് അനുകൂല സൈബർ ഭീകരരുടെ പട്ടികയിൽ ടെയ്‌ലർ സ്വിഫ്റ്റ്, കിം കർദാഷിയാൻ, ജസ്റ്റിൻ ബീബർ, ഹെയ്‌ലി ബീബർ തുടങ്ങിയ ഹോളിവുഡ് താരങ്ങൾ മുതൽ പ്രിയങ്ക ചോപ്ര, ദീപിക പദുകോൺ, ഷാരൂഖ് ഖാൻ, ആലിയാ ഭട്ട് തുടങ്ങിയ ഇന്ത്യൻ താരങ്ങളും വരെയുണ്ട് . ഇതിനുപുറമെ ബൈഡൻ, ഡൊണാൾഡ് ട്രംപ്, ഇലോൺ മസ്ക് എന്നിവർക്കെതിരെയും ഭീഷണിയുണ്ട്.

ഇൻസ്റ്റ​ഗ്രാം, എക്സ്, ടിക്ടോക് എന്നീ സാമൂഹിക മാദ്ധ്യമങ്ങളിലുള്ള സെലിബ്രിറ്റികളുടെയും ഇൻഫ്ലൂവൻസേഴ്സിന്റെയും പേഴ്സണൽ, ബിസിനസ്സ് അക്കൗണ്ടുകൾ ഒരുപോലെ ബ്ലോക്ക്‌ ചെയ്ത് ബ്ലാക്ക് മെയിൽ ചെയ്യണമെന്നാണ് നിർദേശം. കേരളത്തിൽ നിന്നുള്ള ഹമാസ് അനുകൂല സൈബർ തീവ്രവാദികളാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്.

പലസ്​തീനികൾക്കെതിരേ സംസാരിക്കുന്നവരെ ബ്ലോക്ക് ഔട്ട് ചെയ്യണം എന്നല്ല ഇവർ പറയുന്നത് എന്നത് ശ്രദ്ധേയമാണ്. ​ഹാമാസ് ഭീകരാക്രമണ വിഷയത്തിൽ നിശബ്ദതയും നിഷ്പക്ഷതയും പാലിക്കുന്നവരെയും ആക്രമിക്കാനാണ് ഇവരുടെ നീക്കം. ഹമാസിന് അനുകൂലമായി അവരുടെ പ്ലാറ്റ്ഫോം വേണ്ടത്ര ഉപയോഗിക്കാത്തതാണത്രേ നിഷ്പക്ഷർ ചെയ്യുന്ന കുറ്റകൃത്യം.

പലസ്​തീന് വേണ്ടി സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാത്തതിന്റെ പേരിൽ അമേരിക്കൻ ​ഗായികയും ​ഗാനരചയിതാവുമായ ബില്ലി എലിഷിനെ ബ്ലോക്ക്ഔട്ട് ചെയ്യാൻ നീക്കമുണ്ടായിരുന്നു. ഇത് കൂടാതെ ചില മാദ്ധ്യമ പ്രവർത്തകരും ഇവരുടെ വലയിൽ വീണിട്ടുണ്ട്. പച്ചയായ ബൾക്ക് മെയിലിംഗ് ആയ ഈ പ്രവൃത്തിയെ വെള്ള പൂശുന്ന തരത്തിൽ പ്രത്യക്ഷപ്പെട്ട ചില വാർത്തകൾ അതിന്റെ തെളിവാണ്.

@ladyfromtheoutside എന്ന ടിക്ടോക് യൂസർ ബ്ലോക്ക്ഔട്ട് 2024 പ്രതിഷേധം തുടങ്ങിയതെന്നാണ് റിപ്പോർട്ട്. ഇതിനെ കേരളത്തിലെ ഹമാസ് അനുകൂല സൈബർ തീവ്രവാദികൾ തങ്ങളുടെ എതിരാളികളെ ഒതുക്കുവാനുള്ള മാർഗ്ഗം കൂടിയാക്കി മാറ്റുകയായിരുന്നു.

അതിനിടെ ഇന്ത്യയിൽ ഇത്തരം നീക്കങ്ങൾ നടത്തുന്ന സൈബർ തീവ്രവാദികൾക്കെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയതായി റിപ്പോർട്ടുണ്ട്

Tags: Hamas - Israel Warblockoutnowblockout2024
ShareTweetSendShare

More News from this section

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

കാൽ നൂറ്റാണ്ട് പിന്നിട്ട് കിഎഫ്ബി

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

Latest News

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies