ഗാസ : കിഴക്കൻ ജറുസലേമിലെ അൽ അഖ്‌സ മസ്ജിദിൽ പ്രവേശിച്ച് ബുധനാഴ്ച താൽമുദിക് ആചാരങ്ങൾ നടത്തി ഇസ്രായേൽ ജനത . മുഗ്രാബി ഗേറ്റ് എന്നറിയപ്പെടുന്ന മൊറോക്കൻ ഗേറ്റ് വഴിയാണ് ഇവർ പള്ളിയിൽ പ്രവേശിച്ചതെന്നും പള്ളിയുടെ മുറ്റത്ത് പരമ്പരാഗത ജൂത ആചാരങ്ങളായ താൽമുദിക് നടത്തിയെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. ഇസ്രയേലി പോലീസിന്റെ സംരക്ഷണത്തിലാണ് ഇവർ ആചാരങ്ങൾ നിർവ്വഹിച്ചത് . ഓൾഡ് സിറ്റിയിലും പള്ളിയുടെ പരിസരത്തും സുരക്ഷ ശക്തമാക്കി.
മുസ്ലീങ്ങളും ജൂതന്മാരും ക്രിസ്ത്യാനികളും വിശുദ്ധമായി കണക്കാക്കുന്ന സ്ഥലമാണ് അൽ അഖ്സ മസ്ജിദ് . ഇത് പലപ്പോഴും ഇസ്രായേൽ-പലസ്തീൻ സംഘർഷങ്ങളുടെ കേന്ദ്രബിന്ദുവാണ്. അതേസമയം കിഴക്കൻ ജറുസലേമിലും വെസ്റ്റ് ബാങ്കിലും സൈന്യം റെയ്ഡുകൾ നടത്തി.അതിനു പുറമേ, ബെത്‌ലഹേമിലെ തങ്ങളുടെ ഭൂമിയിലേക്ക് ഉള്ള സുപ്രധാന റോഡുകളും ഇസ്രായേൽ അടച്ചു.















