തൂത്തുക്കുടി ; കൃഷിയ്‌ക്കായി വീടിന് സമീപം കുഴിയെടുത്തപ്പോൾ കിട്ടിയത് വർഷങ്ങൾ പഴക്കമുള്ള നടരാജ വിഗ്രഹം . തിരുച്ചെന്തൂരിനടുത്ത് സീർകാക്ഷി സ്വദേശിയായ വിൻസെന്റിന്റെ ഭൂമിയിൽ നിന്നാണ് തകർന്ന നിലയിലുള്ള നടരാജ വിഗ്രഹം കണ്ടെടുത്തത് . വെങ്കലത്തിൽ നിർമ്മിച്ചതാണ് വിഗ്രഹം . തൈകൾ നടാനായാണ് കുഴി എടുത്തത് .
തുടർന്ന് മേഞ്ഞണ്ണപുരം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ഇതനുസരിച്ച് തിരുച്ചെന്തൂർ തഹസിൽദാർ ബാലസുന്ദരം നേരിട്ട് സ്ഥലത്തെത്തി പരിശോധന നടത്തി. വിഗ്രഹം ലഭിച്ച വിവമറിഞ്ഞ് നിരവധി പേരാണ് സ്ഥലത്തെത്തുന്നത് .
അടുത്തിടെ തമിഴ്‌നാട്-ആന്ധ്രാപ്രദേശ് അതിർത്തിയിൽ തിരുപ്പത്തൂരിലെ വാണിയമ്പാടി ടൗണിന് സമീപമുള്ള പുല്ലാർ ഗ്രാമത്തിലെ ചെക്ക് ഡാമിന് സമീപത്ത് നിന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള കരിങ്കൽ വിഗ്രഹം കണ്ടെത്തിയിരുന്നു . കടുത്ത വേനലിൽ ചെക്ക് ഡാമിലെ ജലനിരപ്പ് താഴ്ന്നപ്പോഴാണ് വിഗ്രഹം കണ്ടത്.















