നോർവേ ചെസ് ടൂർണമെൻ്റിൽ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ തോൽപിച്ച് ഇന്ത്യയുടെ യുവ താരം ആർ പ്രഗ്നാനന്ദ . ആദ്യമായാണ് ക്ലാസിക്കല്‍ ഗെയിമില്‍ പ്രഗ്നാനന്ദ . കാള്‍സനെ തോല്‍പിക്കുന്നത്. ജയത്തോടെ ഇന്ത്യന്‍ താരം ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനത്തെത്തി.
മൂന്നാം റൗണ്ട് അവസാനിക്കുമ്പോൾ, ഒമ്പതിൽ 5.5 പോയിന്റായിരുന്നു പ്രഗ്നാനന്ദയുടെ നേട്ടം . കാൾസൺ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.നേരത്തെ റാപ്പിഡ് ഫോര്‍മാറ്റുകളില്‍ കാള്‍സണെ പരാജയപ്പെടുത്തിയിട്ടുണ്ടെങ്കിലും ക്ലാസിക്കല്‍ ചെസ്സില്‍ ആദ്യമായാണ് പ്രഗ്നാനന്ദയുടെ നേട്ടം.
മൂന്നാം റൗണ്ടിൽ വെള്ള കരുക്കളുമായാണ് 18 കാരനായ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്ററുടെ ജയം . പ്രഗ്നാനന്ദയുടെ സഹോദരി വൈശാലി ആണ് വനിതാ വിഭാഗത്തിൽ മുന്നിലുള്ളത്. നേരത്തെ, റാപ്പിഡ്, ബ്ലിറ്റ്സ് ഗെയിമുകളിൽ കാൾസനിനെതിരെ പ്രഗ്നാനന്ദ വിജയങ്ങൾ നേടിയിരുന്നു.