വിവാദങ്ങളും മറ്റും കടന്നുള്ള യാത്ര ബുദ്ധിമുട്ടാണെന്ന് നടൻ ഷെയ്ൻ നിഗം . സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് ഷെയ്ന്റെ പ്രതികരണം .
‘ എല്ലാത്തിൽ നിന്നും കുറേയൊക്കെ അകന്നു നിൽക്കുകയാണ് ഇപ്പോൾ. കമന്റുകളൊന്നും അങ്ങനെ നോക്കാറില്ല. നമ്മളുടെയൊക്കെ ഒരു സമയം ആണ്. നല്ല സമയത്ത് നല്ലത് പറയാനും മോശം സമയത്ത് ചവിട്ടിത്താഴ്‌ത്താനും ആളുകളുണ്ടാവും. അതിലൊന്നും ശ്രദ്ധ കൊടുക്കാതിരിക്കുന്നതാണ് നല്ലത്. ഈ വിവാദങ്ങളും മറ്റും കടന്നുള്ള യാത്ര കുറച്ച് പണിയാണ്. കാരണം, ഇതൊരു വ്യക്തിയും വലിയ സംഘടനകളോ കമ്പനികളോ അല്ലെങ്കിൽ എന്നേക്കാൾ പവർഫുള്ളായ അൾക്കാരുമായുള്ള കലഹമാണ്. അത് വലിയ വലിയ പ്രശ്നങ്ങളിലേക്ക് പോകുമ്പോൾ നമുക്ക് നോക്കി നിൽക്കാനേ സാധിക്കൂ. എല്ലായിപ്പോഴും നമ്മുടെ ഭാഗം വിശദീകരിക്കാൻ സാധിക്കില്ല.
പ്രാർഥനയും ആത്മീയതയും ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. എല്ലാത്തിൽ നിന്നും കുറേയൊക്കെ വിട്ടുനിൽക്കാൻ പറ്റുന്നത് അതുകൊണ്ടാണ്. നമ്മളാഗ്രഹിക്കുന്ന സമാധാനം ആദ്യം ലഭിക്കണമെന്നില്ല. ജീവിതത്തിൽ വേണ്ടത് സമാധാനമാണ്. സന്തോഷം നമ്മൾക്ക് പങ്കുവെച്ച് കിട്ടുന്നതാണ്. പക്ഷേ സമാധാനം ഉള്ളിൽ നിന്ന് ഉണ്ടാവേണ്ടതും “ എന്നാണ് ഷെയ്ൻ നിഗം പറഞ്ഞത് .
ഉണ്ണി മുകുന്ദനെതിരെ അസഭ്യം കലർന്ന പരിഹാസമുയർത്തിയ ഷെയ്ൻ നിഗത്തിനെതിരെ അടുത്തിടെ വലിയ വിമർശനമുയർന്നിരുന്നു. ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനിയായ UMF-നെ അശ്ലീല ഭാഷയിൽ പ്രയോഗിച്ചാണ് മഹിമാ നമ്പ്യരെ ഷെയിൻ പരിഹസിച്ചത്. അതിനായി ഉണ്ണി മുകുന്ദനെയും അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ കമ്പനിയേയും ഷെയ്ൻ നിഗം ഇകഴ്‌ത്തി സംസാരിക്കുകയായിരുന്നു . കഴിഞ്ഞ ദിവസം സുഡാപ്പി ഫ്രം ഇന്ത്യ എന്ന് സ്വയം വിശേഷിപ്പിച്ചും ഷെയ്ൻ വിവാദം സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നു.















